ഗാന്ധിനഗർ:ഗുജറാത്തിലെ അമ്രേലി ജില്ലയിൽ കുടിലിലേക്ക് ട്രക്ക് ഇടിച്ചുകയറി എട്ട് മരണം. പുജാബെൻ സോളങ്കി (8), ലക്ഷ്മിബെൻ സോളങ്കി (30), ശുകൻബെൻ സോളങ്കി (13), ഹേമരാജ്ഭായ് സോളങ്കി (37), നർഷിഭായ് സംഖ്ല (60), നവധൻഭായ് സംഖ്ല (65), വിരമ്പായ് റാത്തോഡ് (35), ലാലഭായ് റാത്തോഡ് (20) എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
കുടിലിലേക്ക് ട്രക്ക് ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം - കുടിലിലേക്ക് ട്രക്ക് ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം
ഗുജറാത്തിലെ അമ്രേലി ജില്ലയിൽ പുലർച്ചെ 2.30 യോടെ ആണ് സംഭവം.
കുടിലിലേക്ക് ട്രക്ക് ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം
ബദഡ ഗ്രാമത്തിൽ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. രാജ്കോട്ടിൽ നിന്ന് ജഫ്രാബാദിലേക്ക് പോവുകയായിരുന്ന ട്രക്കാണ് നിയന്ത്രണം തെറ്റി റോഡരികിലെ കുടിലിലേക്ക് ഇടിച്ചുകയറിയതെന്ന് അമ്രേലി പൊലീസ് സൂപ്രണ്ട് നിർലിപ്ത് റായ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് കുട്ടികളെ അമ്രേലി സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also read: അതിർത്തി തർക്കം; അസം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണും