കേരളം

kerala

ETV Bharat / bharat

തെരുവിൽ അലയുന്ന മൃഗങ്ങളുടെ സംരക്ഷകൻ; വ്യത്യസ്തനായി വ്യോമസേന മുൻ ഉദ്യോഗസ്ഥൻ - മൃഗങ്ങളുടെ സംരക്ഷകൻ

1996-ലാണ് കണ്ണിന്‍റെ കാഴ്ച ഇല്ലാതാക്കുന്ന ഒരു അപൂര്‍വ്വ രോഗം ഷുഹൈബിനെ തേടിയെത്തുന്നത്‌. തുടർന്ന്‌ എട്ട് വര്‍ഷത്തെ രാജ്യ സേവനം പൂര്‍ത്തിയാക്കി അദ്ദേഹം ഇന്ത്യൻ വ്യോമ സേനയോട്‌ വിടപറഞ്ഞു

Guardian of stray animals  Unlike a former Air Force officer  മുഹമ്മദ് ഷുഹൈബ് ആലം  മൃഗങ്ങളുടെ സംരക്ഷകൻ  വ്യോമസേന മുൻ ഉദ്യോഗസ്ഥൻ
തെരുവിൽ അലയുന്ന മൃഗങ്ങളുടെ സംരക്ഷകൻ; വ്യത്യസ്തനായി വ്യേമസേന മുൻ ഉദ്യോഗസ്ഥൻ

By

Published : May 1, 2021, 5:22 AM IST

ഡെറാഡൂൺ:“മിണ്ടാപ്രാണികളായ മൃഗങ്ങള്‍ക്ക് ദിവസം രണ്ടു നേരം ഭക്ഷണം നല്‍കുവാന്‍ എന്‍റെ കഴിവിന്‍റെ പരമാവധി ഞാന്‍ ശ്രമിക്കും.'' ഈ വാക്കുകൾ ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നും വിരമിച്ച മസൂറി സ്വദേശി മുഹമ്മദ് ഷുഹൈബ് ആലത്തിന്‍റേതാണ്‌. മസൂറിയിലെ ഹാത്തി പാവ് മേഖലയിലെ കൊച്ചു വീട്ടിലിരിക്കുമ്പോൾ ഷുഹൈബിന് ജീവിതത്തെ കുറിച്ചോര്‍ത്ത് തെല്ലും ആശങ്കയില്ല.

തെരുവിൽ അലയുന്ന മൃഗങ്ങളുടെ സംരക്ഷകൻ; വ്യത്യസ്തനായി വ്യോമസേന മുൻ ഉദ്യോഗസ്ഥൻ

ശിഷ്‌ടകാലം തന്‍റെ ജീവിതം മിണ്ടാപ്രാണികൾക്കായി മാറ്റിവെക്കുകയാണ്‌ അദ്ദേഹം. അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളും പശുക്കളുമാണ് അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ ചങ്ങാതിമാര്‍. അവരോട് സംസാരിക്കുന്ന ഷുഹൈബ് തന്‍റെ അനുഭവങ്ങള്‍ അവരുമായി പങ്കുവെക്കുകയും ചെയ്യുന്നു. തന്‍റെ ഈ സുഹൃത്തുക്കളെ അത്രയധികം സ്‌നേഹിക്കുന്നുണ്ട് അദ്ദേഹം.

1988-ലാണ് രാജ്യത്തെ സേവിക്കണമെന്ന അടങ്ങാത്ത ആഗ്രഹം മൂലം മുഹമ്മദ് ഷുഹൈബ് വ്യോമസേനയില്‍ ചേരുന്നത്. പോര്‍ വിമാനങ്ങളായ ജഗ്ഗ്വാറും മിറാഷുമൊക്കെ പറത്തിയിരുന്ന ഒരു കാലം. 1996-ലാണ് കണ്ണിന്‍റെ കാഴ്ച ഇല്ലാതാക്കുന്ന ഒരു അപൂര്‍വ്വ രോഗം ഷുഹൈബിനെ തേടിയെത്തുന്നത്‌. തുടർന്ന്‌ എട്ട് വര്‍ഷത്തെ രാജ്യ സേവനം പൂര്‍ത്തിയാക്കി അദ്ദേഹം ഇന്ത്യൻ വ്യോമ സേനയോട്‌ വിടപറഞ്ഞു. തുടർന്നുള്ള അദ്ദേഹത്തിന്‍റെ ജീവിതം വളരെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എന്നാൽ അദ്ദേഹം തളർന്നില്ല. തന്‍റെ പരിമിതികളെ അതിജീവിച്ച്‌ കൊണ്ട്‌ മുന്നോട്ട്‌ പോയി. 2015-ലാണ് മസൂറിയിലെ ഹാത്തി പാവ് മേഖലയിലെ ഒരു ക്യാമ്പ് സൈറ്റിലേക്ക് മുഹമ്മദ് ഷുഹൈബ് താമസം മാറുന്നത്. അതിനിടയില്‍ കുറച്ചു കാലം പാരാഗ്ലൈഡിങ്ങ് പഠിപ്പിക്കുന്ന ജോലിയും അദ്ദേഹം ചെയ്തു. എന്നാല്‍ ക്രമേണ അദ്ദേഹത്തിന്‍റെ ഉപജീവന മാര്‍ഗങ്ങള്‍ കുറഞ്ഞു വന്നു. ഇന്നിപ്പോള്‍ തെരുവ് നായ്ക്കളോടും കന്നുകാലികളോടുമൊപ്പമായിരിക്കുന്നു അദ്ദേഹത്തിന്‍റെ ജീവിതം.

കൈയ്യിലുള്ള പണമെല്ലാം അദ്ദേഹം തന്‍റെയീ പ്രത്യേക സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ്‌ ചെലവഴിക്കുന്നത്‌. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ കൂടെ ആറ്‌ നായ്ക്കളുണ്ട്. പലപ്പോഴും വിനോദ സഞ്ചാരികളില്‍ പലരും നായ്ക്കുട്ടികളെ ഏറ്റെടുക്കാറുമുണ്ട്. ഈ മൃഗങ്ങൾക്ക്‌ വേണ്ടിയാണ്‌ തന്‍റെ ജീവിതമെന്നാണ്‌ മുഹമ്മദ് ഷുഹൈബിന്‍റെ പക്ഷം. നായ്ക്കള്‍ക്കും പശുക്കള്‍ക്കും ദിവസത്തില്‍ രണ്ടു തവണ ഭക്ഷണം നല്‍കി കഴിഞ്ഞതിനു ശേഷം മാത്രമേ തന്‍റെ ഭക്ഷണത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യുകയുള്ളൂവെന്ന്‌ അദ്ദേഹം പറയുന്നു. സ്വന്തം കാര്യം മാത്രം ചിന്തിച്ച് ജീവിക്കുന്ന മനുഷ്യർക്കിടയിൽ വ്യത്യസ്‌തനാവുകയാണ്‌ മുഹമ്മദ്‌ ഷുഹൈബ്‌.

ABOUT THE AUTHOR

...view details