കേരളം

kerala

ETV Bharat / bharat

ഇറക്കുമതി ചെയ്യുന്ന കൊവിഡ് അനുബന്ധ ഉപകരണങ്ങൾക്ക് ജിഎസ്‌ടി ഇളവ്: ധനമന്ത്രി

ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്

GST Council leaves tax rate  GST Council leaves tax rate on vaccines  tax rate on vaccines  GST Council leaves tax rate on vaccines unchanged  Nirmala Sitharaman on vaccine tax  Nirmala Sitharaman on vaccine gst  കൊവിഡ്  ജിഎസ്‌ടി  ധനമന്ത്രി  കൊവിഡ് അനുബന്ധ ഉപകരണങ്ങൾ  ബ്ലാക്ക് ഫംഗസ്  നിർമ്മല സീതാരാമൻ  കൊവിഡ് വാക്‌സിൻ
ഇറക്കുമതി ചെയ്യുന്ന കൊവിഡ് അനുബന്ധ ഉപകരണങ്ങൾക്ക് ജിഎസ്‌ടി ഇളവ് നൽകുമെന്ന് ധനമന്ത്രി

By

Published : May 29, 2021, 1:44 AM IST

ന്യൂഡൽഹി: ഇറക്കുമതി ചെയ്യുന്ന കൊവിഡ് അനുബന്ധ വസ്തുക്കൾക്ക് ജിഎസ്‌ടി ഇളവ് നൽകാൻ തീരുമാനിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

കൊവിഡ് വാക്‌സിൻ, മെഡിക്കൽ സപ്ലൈസ് എന്നിവയുടെ നികുതി ഘടനയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ജിഎസ്‌ടി കൗൺസിൽ യോഗത്തിന് ശേഷം അവര്‍ പറഞ്ഞു. ഇത് തീരുമാനിക്കാൻ മന്ത്രിതല സമതി രൂപീകരിച്ചിട്ടുണ്ട്. കൂടുതൽ നിരക്ക് ഇളവുകൾ ഈ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനനത്തിലായിരിക്കും തീരുമാനിക്കുകയെന്നും പത്ത് ദിവസത്തിനകം സമിതി റിപ്പോർട്ട് നൽകുമെന്നും മന്ത്രി അറിയിച്ചു.

also read:മഹാരാഷ്ട്രയിൽ കുട്ടികൾക്കായുള്ള പ്രത്യേക കൊവിഡ് കെയർ സെന്‍റർ സജ്ജമാക്കുന്നു

ജിഎസ്‌ടി നടപ്പാക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിലെ കുറവ് പരിഹരിക്കുന്നതിന് 1.58 ലക്ഷം കോടി രൂപ വായ്പയെടുത്ത് സംസ്ഥാനങ്ങൾക്ക് കൈമാറാനും സമിതി തീരുമാനിച്ചു.

ABOUT THE AUTHOR

...view details