സ്ത്രീധന പീഡനം: അസിസ്റ്റന്‍റ് ജിഎസ്‌ടി കമ്മിഷണറുടെ ഭാര്യ ആത്മഹത്യ ചെയ്തു - അസിസ്റ്റന്‍റ് ജിഎസ്‌ടി കമ്മീഷണർ
ആറ് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്.
സ്ത്രീധന പീഡനം: അസിസ്റ്റന്‍റ് ജിഎസ്‌ടി കമ്മീഷണറുടെ ഭാര്യ ആത്മഹത്യ ചെയ്തു
ലഖ്‌നൗ: ഡൽഹി അസിസ്റ്റന്‍റ് ജിഎസ്‌ടി കമ്മിഷണറുടെ ഭാര്യ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. സ്ത്രീധന പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മരണപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. ആറ് മാസം മുൻപ് വിവാഹിതനായ റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ അമൻ സിംഗ്ല സ്ത്രീധനത്തിന്‍റെ പേരിൽ ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് സ്ത്രീയുടെ വീട്ടുകാർ പറഞ്ഞു. പ്രതിയെയും വീട്ടുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം ആരംഭിച്ചു.