ജയ്‌പൂർ:വിദേശ രാജ്യങ്ങൾ കർഷക പ്രതിഷേധത്തിൽ ആശങ്ക പങ്കുവെക്കുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കർഷക യൂണിയനുകളെ ചർച്ചക്ക് ക്ഷണിച്ച കേന്ദ്രസർക്കാർ തീരുമാനം ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി കർഷക പ്രതിഷേധത്തിൽ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പ്രതികരണം.
വിദേശ രാജ്യങ്ങൾ കർഷക പ്രതിഷേധത്തിൽ ആശങ്ക പങ്കുവെക്കുന്നുവെന്നുവെന്ന് അശോക് ഗെലോട്ട് - കർഷക പ്രതിഷേധം
കർഷകരെ ചർച്ചക്ക് ക്ഷണിച്ച തീരുമാനം വൈകിയെന്നും പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രി ചർച്ചക്ക് നേതൃത്വം നൽകണമെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്‌തു.
അതേസമയം കർഷകരെ ചർച്ചക്ക് ക്ഷണിച്ച തീരുമാനം വൈകിയെന്നും പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രി ചർച്ചക്ക് നേതൃത്വം നൽകണമെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്‌തു. കർഷകരുടെ യഥാർഥ ആവശ്യങ്ങൾ നിറവേറ്റണമെന്നും അദ്ദേഹം പ്രതികരിച്ചു.
കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന വാർത്തകളിൽ വളരെയധികം ആശങ്കയുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. 'അവരെ പിന്തുണക്കേണ്ട സമയം' ആണെന്നായിരുന്നു സമരത്തിന് പിന്തുണയുമായി അദ്ദേഹം പറഞ്ഞത്. ഇതാദ്യമായാണ് ഒരു വിദേശ നേതാവ് ഇന്ത്യയിലെ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് അഭിപ്രായം പറയുന്നത്.