ലക്‌നൗ:യുപിയിലെ കാണ്‍പൂരില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. രാജ് കുമാര്‍ (28), അയാളുടെ സുഹൃത്ത് രവി (27) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. പൂര്‍വ വൈരാഗ്യമാണ് കൊലയ്‌ക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കാണ്‍പൂരില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘർഷം; രണ്ട് പേര്‍ കൊല്ലപ്പെട്ടു - uttar predesh crime story
കൊലയ്‌ക്ക് പിന്നില്‍ പൂര്‍വ വൈരാഗ്യമെന്ന് പൊലീസ്. കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
സംഭവത്തെ തുടര്‍ന്നുള്ള സംഘാവസ്ഥ നിയന്ത്രിക്കാന്‍ പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണ് വിന്ന്യസിച്ചിരിക്കുന്നതെന്ന് എസ്‌പി അനില്‍ കുമാര്‍ പറഞ്ഞു. കൊല്ലപ്പെട്ട രാജ് കുമാര്‍ കോണ്‍ട്രാക്ടറും രവി ഡ്രൈവറുമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ നവാബ്‌ഗജ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാല്‍ അറിയാവുന്ന അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഘര്‍ഷ സമയത്ത് ഉണ്ടായിരുന്ന മറ്റുള്ളവരുടെ വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണെന്നും എസ്‌പി പറഞ്ഞു.