ബെംഗളൂരു:കുനൂർ ഹെലികോപ്‌റ്റർ അപകടത്തിൽ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിങ് അന്തരിച്ചു. ട്വിറ്റര്‍ പേജിലൂടെ വ്യോമസേനയാണ് മരണം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആരോഗ്യനില ഗുരുതരമായതിന് പിന്നാലെ അദ്ദേഹത്തെ വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയില്‍നിന്ന് ബെംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.