ഡെറാഡൂൺ:കൊവിഡ് പിടിമുറുക്കുമ്പോൾ അതിജീവനത്തിന്‍റെ ബദൽ മാർഗങ്ങൾ തേടി മാനവരാശി. വിവാഹത്തലേന്ന് വരൻ കൊവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് വീഡിയോ കോളിലൂടെ നവദമ്പതികൾ വിവാഹിതരായി. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലാണ് വീഡിയോ കോളിലൂടെ വിവാഹ ചടങ്ങുകൾ നടന്നത്.
വരൻ കൊവിഡ് പോസിറ്റീവ്; നവദമ്പതികൾ വിവാഹിതരായത് വീഡിയോ കോളിലൂടെ - കൊവിഡ് പോസിറ്റീവ്
വിവാഹത്തലേന്നാണ് വരന് കൊവിഡ് സ്ഥിരീകരിച്ചത്
വരൻ കൊവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് വീഡിയോ കോളിലൂടെ നവദമ്പതികൾ വിവാഹിതരായി
ലഖ്‌നൗ സ്വദേശിയായ ഉമേഷ് സിങ് ധോണിയുടേയും ജയ്ന്തി ടെഹ്സിൽ താമസിക്കുന്ന മഞ്ചു കന്യാലിന്‍റേയും വിവാഹമാണ് വീഡിയോ കോൺഫറൻസിങിലൂടെ നടന്നത്.
വിവാഹത്തലേന്ന് വരൻ കൊവിഡ് പോസിറ്റീവ് ആകുകയും എന്നാൽ ഗണേഷ പൂജ നടന്നിരുന്നതിനാൽ വിവാഹം മാറ്റിവയ്ക്കാൻ ബന്ധുക്കൾ വിമുഖത കാണിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബദൽ മാർഗം പരീക്ഷിക്കാൻ തീരുമാനിച്ചത്. വരന്‍റെ കുടുംബം ക്വാറന്‍റൈനിലായതിനെത്തുടർന്ന് ബന്ധുക്കൾ ഓൺലൈനിലൂടെ വിവാഹത്തി്ൽ പങ്കുചേർന്നു.