അംറേലി : വ്യത്യസ്തതവും നവീനവുമായ രീതികളിൽ വിവാഹച്ചടങ്ങുകൾ നടത്താനാണ് ഇന്ന് അധികമാളുകളും ഇഷ്ടപ്പെടുന്നത്. വളരെ കുറച്ചുപേരാവും ഒരുപക്ഷെ പഴമയോടും പരമ്പരാഗത ആചാരങ്ങളോടും ചേർന്നുനിൽക്കുന്നത്. അത്തരത്തിൽ വേറിട്ട വിവാഹമായിരുന്നു ഗുജറാത്ത് - അംറേലി സ്വദേശിയായ ഹാനിലിന്‍റേത്. തന്‍റെ വിവാഹത്തിന് ഹാനില്‍ കാളവണ്ടിയിൽ എത്തിയത് ഏവർക്കും കൗതുകമായി.
സൂറത്തിലെ പ്രമുഖ വ്യവസായി ലളിത് ഡോബ്രിയയുടെ മകനാണ് ഹാനിൽ. കുട്ടിക്കാലത്ത് മുത്തച്ഛനിൽ നിന്ന് പഴയ കാല വിവാഹങ്ങളെ കുറിച്ച് കേട്ടിട്ടുള്ള ഹാനിൽ, തന്‍റെ കല്യാണത്തിന് പരമ്പരാഗതവും അതേസമയം വ്യത്യസ്തവുമായ എന്തെങ്കിലും ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കുകയായിരുന്നു.