ജയ്‌പൂർ: ഇന്ത്യയിലെ രണ്ടാമത്തെ കൊവിഡ് തരംഗത്തിനിടെ മരണപ്പെട്ട അമ്മയുടെ മൃതദേഹവുമായി ലോറിയിൽ കയറ്റി ശ്മശാനത്തിൽ എത്തിച്ച് മകൾ. രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലാണ് സംഭവം.
അമ്മയുടെ മൃതദേഹം ലോറിയിൽ ശ്‌മാശാനത്തിൽ എത്തിച്ച് മകൾ - ആംബുലൻസ്
ആംബുലൻസുകളുടെ സഹായം മകൾ തേടിയെങ്കിലും ആരും തയ്യാറാകാത്ത സാഹചര്യത്തിലാണ് മൃതദേഹം ലോറിയിൽ കയറ്റിയത്.
അമ്മയുടെ മൃതദേഹം ലോറിയിൽ ശ്‌മാശാനത്തിൽ എത്തിച്ച് മകൾ
ജോധ്പൂരിലെ മിലിട്ടറി ഹോസ്പിറ്റലിലേക്കുള്ള യാത്രാമധ്യേ വിരമിച്ച ആർമി സുബൈദാറിന്‍റെ ഭാര്യ സന്തോഷ്‌ലത കൊവിഡ് ബാധിച്ച് മരിച്ചു. ഇതേ തുടർന്ന് ആംബുലൻസുകളുടെ സഹായം മകൾ തേടിയെങ്കിലും ആരും തയ്യാറായില്ല. അതോടെ മൃതദേഹം ലോറിയിൽ കയറ്റി സംസ്‌കരിക്കാനുള്ള സ്ഥലത്തേക്ക് കൊണ്ടുപോകേണ്ടിവന്നു. പിപിഇ കിറ്റുകൾ ധരിച്ച പെൺകുട്ടികൾ അമ്മയുടെ അന്ത്യകർമങ്ങളും നിർവഹിക്കുകയും ഉത്തർപ്രദേശിലുള്ള പിതാവിന് മൊബൈൽ ഫോണിൽ ഘോഷയാത്രയുടെ തത്സമയ വീഡിയോ കാണിക്കുകയും ചെയ്തു.