ഭോപ്പാൽ:മധ്യപ്രദേശിലെ ഇൻഡോറിൽ മുപ്പത്തിനാലുകാരന് ഗ്രീന്‍ ഫംഗസ് . കൊവിഡ് മുക്തനായ ഇന്‍ഡോർ സ്വദേശിക്കാണ് അണുബാധ സ്ഥിരീകരിച്ചത്. ബ്ലാക്ക് ഫംഗസ് അണുബാധ (മ്യൂക്കോമൈക്കോസിസ്) ബാധിച്ചിട്ടുണ്ടോ എന്ന സംശയത്തെത്തുടർന്നാണ് ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ ഇയാൾ പരിശോധനയ്ക്ക് വിധേയനായതെന്ന് ഡോ. രവി ഡോസി പറഞ്ഞു. തുടർന്നാണ് ഇയാളുടെ സൈനസ്, ശ്വാസകോശം, രക്തം എന്നിവയിൽ ഗ്രീന്‍ ഫംഗസ് (അസ്പെർജില്ലോസിസ്) അണുബാധ കണ്ടെത്തുന്നത്.
ഇൻഡോറിൽ യുവാവിന് ഗ്രീന്‍ ഫംഗസ് അണുബാധ - മ്യൂക്കോമൈക്കോസിസ്
കൊവിഡ് മുക്തനായ ഇന്‍ഡോർ സ്വദേശിക്കാണ് ഗ്രീന്‍ ഫംഗസ് അണുബാധ സ്ഥിരീകരിച്ചത്.ഇയാളെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊവിഡ് രോഗമുക്തി നേടിയ ആളുകളിൽ ഗ്രീന്‍ ഫംഗസ് അണുബാധയുടെ സ്വഭാവം മറ്റ് രോഗികളിൽ നിന്ന് വ്യത്യസ്തമാണോ എന്നതിനെക്കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് ഡോസി പറഞ്ഞു. രോഗിയെ കൂടുതൽ പരിശോധനകൾക്കായി മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് മാസം മുമ്പാണ് ശ്വാസകോശത്തിൽ 100 ശതമാനം വൈറസ് അണുബാധയുണ്ടായ ഇയാളെ ഒരു പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഒരു മാസത്തോളം ഐസിയുവിൽ ചികിത്സയിലായിരുന്നു.പിന്നീട് സുഖം പ്രാപിച്ചു.തുടർന്നാണ് കടുത്ത പനിയും മൂക്കിൽ രക്തസ്രാവവും ആരംഭിച്ചതെന്ന് ഡോക്ടർ പറഞ്ഞു.