കോയമ്പത്തൂർ:തമിഴ്‌നാട്ടിൽ മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തശ്ശി ജനനേന്ദ്രിയം വികൃതമാക്കി കൊലപ്പെടുത്തി. ഇരട്ടയായ പെൺകുഞ്ഞിനെയും പരിക്കേറ്റ നിലയിൽ കുളിമുറിയിൽ നിന്ന് കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയ ശാന്തി (45) എന്ന മുത്തശ്ശിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് പുറത്ത് വരുന്ന വിവരം. ഇവർക്കായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Also read: പിഞ്ചുകുഞ്ഞിന്‍റെ വായിൽ പ്ലാസ്റ്ററൊട്ടിച്ച് ചാക്കിലാക്കി കുളത്തിലെറിഞ്ഞു; പിതാവ് പിടിയിൽ
വ്യാഴാഴ്‌ച കോയമ്പത്തൂരിലെ ഗൗണ്ടംപാളയത്തിലാണ് ഇരട്ടകുഞ്ഞുങ്ങൾക്ക് നേരെ ക്രൂരമായ കുറ്റകൃത്യം നടന്നത്. കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. വീട്ടിൽ തിരിച്ചെത്തിയ മാതാപിതാക്കൾ ആൺകുഞ്ഞിനെ മരിച്ച നിലയിലും പെൺകുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ നിലയിൽ കുളിമുറിയിലും കണ്ടെത്തുകയായിരുന്നു.
മൂന്ന് മാസം മുമ്പാണ് ഭാസ്കരൻ-ഐശ്വര്യ ദമ്പതികൾക്ക് ഇരട്ടകുഞ്ഞുങ്ങൾ ജനിക്കുന്നത്. കുട്ടികളെ പരിപാലിക്കുന്നതിനായി കഴിഞ്ഞ രണ്ട് മാസമായി ഐശ്വര്യയുടെ അമ്മ ശാന്തി ദമ്പതികൾക്കൊപ്പം താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട കുഞ്ഞിന്‍റെ മൃതദേഹം പൊലീസ് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.