കേരളം

kerala

ETV Bharat / bharat

വെള്ളം ചൂടാക്കുന്നതിനിടയിൽ 8 വയസുകാരിക്ക് ഷോക്കേറ്റു, രക്ഷിക്കാന്‍ ശ്രമിച്ച് മുത്തച്ഛനും മുത്തശ്ശിയും, 3 പേരും മരിച്ചു

ഷോക്കേറ്റ കൊച്ചുമകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുത്തച്ഛനും മുത്തശ്ശിയ്‌ക്കും ഷോക്കേല്‍ക്കുകയായിരുന്നു. മൂവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.

eletric shock  karnataka  family  hescom  police  grand parents  grand daughter  കർണാടക  അപകടം  വൈദ്യുതാഘാതം  പൊലീസ്‌  വൈദ്യുതാഘാതം
grand-parents-and-grand-daughter-died-on-electric-shock

By

Published : Aug 12, 2023, 12:56 PM IST

Updated : Aug 12, 2023, 5:19 PM IST

ബെലഗാവി (കർണാടക):വൈദ്യുതാഘാതമേറ്റ കൊച്ചുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മുത്തച്ഛനും മുത്തശ്ശിയും ഷോക്കേറ്റു മരിച്ചു. കുട്ടിയേയും രക്ഷിക്കാൻ കഴിഞ്ഞില്ല. ശനിയാഴ്‌ച വെള്ളം ചൂടാക്കുന്നതിനിടയിൽ ഷോക്കേറ്റ കൊച്ചുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ്‌ അപകടം സംഭവിച്ചത്‌.

മൂവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് എറപ്പ ഗംഗാപ്പാ ലമണിയും കുടുംബവും താമസിച്ചിരുന്നത്‌. എറപ്പ ഈ വീട്ടിലെ വാച്ച്‌മാനായിരുന്നു. ബെലഗാവി ജില്ലയിലെ രാമദുർഗ താലൂക്കിലെ ഷാഹുനഗറിലെ വീട്ടിലാണ് അപകടം നടന്നത്‌. എറപ്പ ഗംഗാപ്പ ലമണി (50), ശാന്തവ എറപ്പ ലമണി (45) എന്നിവരും ഇവരുടെ കൊച്ചു മകൾ എട്ടുവയസുകാരി അന്നപൂർണ ഹുന്നപ്പ ലമണിയുമാണ്‌ അപകടത്തിൽ മരിച്ചത്‌.

കർണാടക വൈദ്യുതി സപ്ലേ സംഘവും (ഹെക്‌സ്‌കോം) പൊലീസും സംഭവ സ്ഥലം സന്ദർശിച്ചു. സംഭവ സ്ഥലം പ്രാഥമിക പരിശോധനയ്‌ക്കു വിധേയമാക്കി. കർണാടക വൈദ്യുതി സപ്ലേയ്ക്കെതിരെയും വീടിന്‍റെ ഉടമ, കോൺട്രാക്‌ടർ എന്നിവർക്കെതിരെയും കേസെടുക്കുമെന്നും ഇത്തരത്തിൽ ഒരു ദുരന്തത്തിനു കാരണം ഇവരുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റമാണെന്നും ബെലഗാവി സിറ്റി പൊലീസ്‌ കമ്മിഷണർ സിദ്ധരാമപ്പ പറഞ്ഞു. അപകടത്തിൽ അസ്വാഭാവികതയുള്ളതായി സംശയിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ചു പൊലീസിന്‍റെ അന്വേഷണത്തിൽ കെട്ടിടത്തിന്‍റെ കുഴൽ കിണറിന്‍റെ വയറിലൂടെയാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. ദമ്പതികൾ കൊച്ചു മകളായ അന്നപൂർണയെ വിദ്യാഭ്യാസത്തിനായി കൂടെ നിർത്തിയതായിരുന്നു.

രാത്രിയിൽ ആയിരിക്കണം ഷോക്കേറ്റതെന്ന് പൊലീസ്‌ പറയുന്നു. വിവരം അറിഞ്ഞെത്തിയ ബന്ധുക്കൾ വീടിന്‍റെ ഉടമയ്‌ക്കെതിരെയും എൻജിനീയർക്കെതിരെയും നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു ബഹളം വച്ചു. കുറച്ചു നേരത്തേക്ക് സ്‌ഥലത്തു സംഘർഷാവാസ്‌ഥ നിലനിന്നു. 'വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്‌, ദൈവം ചിലപ്പോഴോക്കെ ഹൃദയശൂന്യനാകുന്നു. എന്‍റെയും സര്‍ക്കാരിന്‍റെയും ഭാഗത്തു നിന്ന് ഉചിതമായ നടപടി ഉണ്ടാകും. അപകടത്തിന് കാരണമായവർക്കെതിരെ കർശന നടപടിയെടുക്കും', വനിത-ശിശു വികസന വകുപ്പ്‌ മന്ത്രി ലക്ഷ്‌മി ഹെബ്ബാൽക്കർ സംഭവ സ്‌ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

എംഎൽഎ അനിൽ ബേങ്കേ, ഡിസിപി പി.വി സ്‌നേഹ, കർണാടക വൈദ്യുതി സപ്ലേ ഉദ്യോഗസ്‌ഥര്‍ എന്നിവരും സ്‌ഥലം സന്ദർശിച്ചു. അപകടത്തിനു കാരണമായവരെ എത്രയും വേഗം കണ്ടെത്തുമെന്ന് പൊലീസ്‌ പറഞ്ഞു.

ALSO READ : Ashura procession | ആശൂറ ഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതം : 4 മരണം, 6 പേർക്ക് പരിക്ക്

Last Updated : Aug 12, 2023, 5:19 PM IST

ABOUT THE AUTHOR

...view details