കേരളം

kerala

ETV Bharat / bharat

കേന്ദ്രത്തിന്‍റെ വാക്സിന്‍ നയത്തിൽ അസമത്വവും അപാകതയുമെന്ന് രാഹുല്‍ - രാഹുൽ ഗാന്ധി

രാജ്യത്തെ വാക്സിന്‍ വിതരണത്തിൽ അപാകതയെന്ന് രാഹുൽ ഗാന്ധി. വിസ്ത പദ്ധതിക്കാണ് കേന്ദ്രത്തിന്‍റെ മുന്‍ഗണനയെന്ന് പ്രിയങ്ക.

Rahul Gandhi  Rahul Gandhi attacks modi  Rahul Gandhi tweet  Rahul Gandhi twitter  Rahul Gandhi on vaccine policy  Rahul Gandhi on vaccination in india  കേന്ദ്രത്തിന്‍റെ വാക്സിന്‍ നയത്തിൽ അപാകത: രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി  വാക്സിന്‍
കേന്ദ്രത്തിന്‍റെ വാക്സിന്‍ നയത്തിൽ അപാകത: രാഹുൽ ഗാന്ധി

By

Published : Jun 6, 2021, 7:27 AM IST

ന്യൂഡൽഹി :കേന്ദ്ര സർക്കാരിന്‍റെ വാക്സിന്‍ വിതരണത്തിൽ അസമത്വവും അപാകതയുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാക്സിനുകൾ കേന്ദ്രം വാങ്ങുകയും സംസ്ഥാനങ്ങൾ വിതരണം ചെയ്യുകയുമാണ് വേണ്ടത്. വാക്സിന്‍ വിതരണത്തില്‍ പക്ഷപാതിത്വം കാട്ടുകയാണ് മോദി സര്‍ക്കാരെന്നും രാഹുല്‍ ആരോപിച്ചു. വാക്സിനേഷനിലെ അസമത്വം വെളിവാക്കുന്ന മാധ്യമ റിപ്പോര്‍ട്ട് പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ വിമര്‍ശം. നിലവിൽ ഒൻപത് സ്വകാര്യ ആശുപത്രികൾക്ക് 50 ശതമാനവും ആറ് നഗരങ്ങൾക്ക് 80 ശതമാനവും കൊവിഷീൽഡ്, കൊവാക്സിന്‍ എന്നിവ സ്റ്റോക്കുണ്ടെന്ന വാര്‍ത്തയാണ് രാഹുല്‍ ചൂണ്ടിക്കാട്ടിയത്.

Also read:മഹാരാഷ്ട്രയ്ക്ക് ആശ്വാസം : കൊവിഡ് വ്യാപനം കുറയുന്നു

കൊവിഡ് രണ്ടാം തരംഗത്തിൽ ആശുപത്രികളിൽ കിടക്കകളുടെ ദൗര്‍ലഭ്യം വ്യാപകമാണെന്ന് ആരോപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ആരോഗ്യ സംവിധാനങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ കേന്ദ്രം വിസ്ത പദ്ധതിക്കാണ് മുന്‍തൂക്കം നൽകുന്നത്. ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി തയ്യാറായില്ല. സ്വന്തം പാർലമെന്‍ററി സമിതിയുടെ ഉപദേശവും സർക്കാർ അവഗണിച്ചു. മെച്ചപ്പെട്ട മെഡിക്കൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details