ന്യൂഡല്‍ഹി: യുക്രൈന്‍ വിഷയത്തില്‍ അന്താരാഷ്ട്ര വേദികളില്‍ റഷ്യയെ പിന്തുണയ്‌ക്കില്ലെന്ന് നിലപാട് സ്വീകരിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രം നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. എന്നാല്‍ രക്ഷാദൗത്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിആര്‍ കളിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഏതാണ് 20,000 ഇന്ത്യക്കാരാണ് യുക്രൈനിലുണ്ടായിരുന്നത്. യുദ്ധ സാഹചര്യം മനസിലാക്കി പാശ്ചാത്യ രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ നേരത്തെ ഒഴിപ്പിച്ചു. എന്നാല്‍ ഇന്ത്യ അവസാന നിമിഷം വരെ കാത്തിരുന്നു. 4,000 ഇന്ത്യക്കാര്‍ സ്വന്തം ചെലവിലാണ് രാജ്യം വിട്ടത്. ബാക്കിയുണ്ടായിരുന്നവര്‍ അവിടെ തന്നെ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അക്കാര്യത്തില്‍ പക്ഷേ സര്‍ക്കാരില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.