ന്യൂഡൽഹി: ഗ്രാമീണ ആരോഗ്യ സംവിധാനങ്ങൾ സുസ്ഥിരമാക്കുന്നതിലൂടെയും സംസ്ഥാനങ്ങഴളുമായി സഹകരിച്ച് നടത്തുന്ന പൊതുജനാരോഗ്യ പദ്ധതികളിലൂടെയും കേന്ദ്ര സർക്കാർ കൊവിഡിനെ ഗ്രാമീണ മേഖലയിൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നുവെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ഗ്രാമീണ മേഖലയിൽ മതിയായ ആരോഗ്യ സംവിധാനങ്ങൾ നൽകുന്നതിലും ദുരന്തത്തിന്‍റെ തോത് കുറക്കുന്നതിലും സർക്കാരിന് അപാകത സംഭവിച്ചുവെന്ന് ആരോപിച്ച് ചില മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നുവെന്ന് മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.
ഗ്രാമപ്രദേശങ്ങളിൽ സർക്കാരിന്‍റെ ആരോഗ്യ സംവിധാനങ്ങളുടെ വ്യാപക ശൃംഖലയുണ്ടെന്നും അർഹമായ ശ്രദ്ധ ലഭിക്കാത്ത മേഖലകൾക്ക് വിവിധ നയങ്ങൾ, പദ്ധതികൾ, പൊതുജനാരോഗ്യ ഇടപെടലുകൾ, സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായുമുള്ള സജീവ പങ്കാളിത്തം എന്നിവയിലൂടെ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.