ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകരെ സർക്കാർ പരിഗണിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അതിർത്തി പ്രദേശങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകരുടെ വീഡിയോയും രാഹുൽ ഗാന്ധി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
കർഷകരുടെ വാക്കുകൾ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് രാഹുല്‍ ഗാന്ധി - രാഹുൽ ഗാന്ധി
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, ആദിർ രഞ്ജൻ ചൗധരി എന്നിവർ ഡിസംബർ 24ന് രാഷ്ട്രപതി ഭവൻ സന്ദർശിച്ചിരുന്നു
രാഹുൽ ഗാന്ധി
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, ആദിർ രഞ്ജൻ ചൗധരി എന്നിവർ ഡിസംബർ 24 ന് രാഷ്ട്രപതി ഭവൻ സന്ദർശിക്കുകയും കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനായി രണ്ട് കോടി പേർ ഒപ്പിട്ട നിവേദനം പ്രസിഡന്‍റ് രാം നാഥ് കോവിന്ദിന് സമർപ്പിക്കുകയും ചെയ്തിരുന്നു.