ന്യൂഡൽഹി:ലൈറ്റ് ഹൗസ് പദ്ധതിയിലൂടെ സാധാരണക്കാർക്ക് സ്വന്തമായൊരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ സാധാരണക്കാർക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു. 2021ൽ ലൈറ്റ് ഹൗസ് പദ്ധതികളുടെ ഭാഗമായി രാജ്യത്തെ ആറു നഗരങ്ങളിലാണ് ഭവന നിര്‍മാണ പദ്ധതികള്‍ക്ക് തറക്കല്ലിടുന്നത്.
സാധാരണക്കാർക്ക് സ്വന്തമായൊരു വീടെന്ന സ്വപ്‌നം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി - ന്യൂഡൽഹി
2021ൽ ലൈറ്റ് ഹൗസ് പദ്ധതികളുടെ ഭാഗമായി രാജ്യത്തെ ആറു നഗരങ്ങളിലാണ് ഭവന നിര്‍മാണ പദ്ധതികള്‍ക്ക് തറക്കല്ലിടുന്നത്
നഗരപ്രദേശങ്ങളിലെ വികസനം ലക്ഷ്യമിട്ട് 2021 ലെ ആദ്യ ദിവസം തന്നെ ഒരു പദ്ധതിയുടെ ഭാഗമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇന്‍ഡോര്‍, രാജ്കോട്ട്, ചെന്നൈ, റാഞ്ചി, അഗർത്തല, ലക്‌നൗ എന്നീ നഗരങ്ങളിലാണ് ഭവനനിർമാണ പദ്ധതി നടപ്പാക്കുന്നത്. കൂടാതെ ഗവേഷണവും സ്റ്റാർട്ടപ്പുകളും പ്രോത്സാഹിപ്പിക്കുന്നതിനായി ആഷ ഇന്ത്യ പ്രോഗ്രാം ഇന്ത്യയിൽ സംഘടിപ്പിക്കുന്നുണ്ടെന്നും അതിലൂടെ ചെലവ് കുറഞ്ഞ സാങ്കേതികവിദ്യ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 12 മാസത്തിനുള്ളിൽ 1,000 വീടുകൾ നിർമ്മിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത റിപ്പബ്ലിക് ദിനത്തിന് മുൻപായി പദ്ധതിയുടെ പ്രാരംഭ ജോലികൾ പൂർത്തിയാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.