കേരളം

kerala

ETV Bharat / bharat

കായിക താരങ്ങൾക്കുള്ള മെഡിക്കൽ ഇൻഷുറൻസ് വിപുലീകരിക്കാൻ കേന്ദ്രം - സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ

25 ലക്ഷം രൂപയാണ്‌ നിലവിൽ ഇൻഷുറൻസ്‌ തുകയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌.

Insurance  Medical insurance  Covid-19  Sports Authority of India  13  000 athletes  മെഡിക്കൽ ഇൻഷുറൻസ്  സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ  കിരൺ റിജ്ജു
കായിക താരങ്ങൾക്കുള്ള മെഡിക്കൽ ഇൻഷുറൻസ് വിപുലീകരിക്കാൻ സർക്കാർ തീരുമാനം

By

Published : May 20, 2021, 5:41 PM IST

ന്യൂഡൽഹി : കൊവിഡ്‌ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കായിക താരങ്ങൾക്കുള്ള മെഡിക്കൽ ഇൻഷുറൻസ് വിപുലീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇതോടെ 13,000 ത്തിലധികം അത്‌ലറ്റുകൾ, കോച്ചുകൾ, സപ്പോർട്ട് സ്റ്റാഫ് എന്നിവരുടെ ഇൻഷുറൻസ്‌ വർധിക്കുമെന്ന്‌ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എസ്എഐ) അറിയിച്ചു. കായികതാരങ്ങളുടെയും പരിശീലകരുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും ക്ഷേമത്തിനാണ്‌ കായിക മന്ത്രാലയം മുൻ‌ഗണന നൽകുന്നതെന്നും കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു പറഞ്ഞു.

ALSO READ:ബാർജ് മുങ്ങി അപകടം; ഒഎൻ‌ജി‌സി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മഹാരാഷ്ട്ര മന്ത്രി

25 ലക്ഷം രൂപയാണ്‌ നിലവിൽ ഇൻഷുറൻസ്‌ തുകയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. ഈ സംരംഭത്തിലൂടെ, ദേശീയ തലത്തിലുള്ള എല്ലാ അത്‌ലറ്റുകൾക്കും വർഷം മുഴുവനും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും റിജിജു കൂട്ടിച്ചേർത്തു. ഖേലോ ഇന്ത്യ സ്‌കോളർമാർക്കും ജൂനിയർ അത്‌ലറ്റുകൾക്കുമുള്ള ഇൻഷുറൻസ് പ്രതിവർഷം അഞ്ച്‌ ലക്ഷം രൂപ വരെ ഉയർത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details