ഭോപ്പാൽ:കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത് രാജ്യത്തിന് വേണ്ടിയല്ല മറിച്ച് കമ്പനികൾക്ക് വേണ്ടിയാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. വൻകിട കമ്പനികൾക്കും വ്യവസായികൾക്കും പ്രയോജനപ്പെടുന്ന നിരവധി നടപടികൾ സ്വീകരിക്കുന്നതിലാണ് കേന്ദ്രസർക്കാരിന്‍റെ ശ്രദ്ധ.
കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത് കമ്പനികൾക്ക് വേണ്ടി: രാകേഷ് ടിക്കായത്ത് - കേന്ദ്രസർക്കാർ
വൻകിട കമ്പനികൾക്കും വ്യവസായികൾക്കും പ്രയോജനപ്പെടുന്ന നിരവധി നടപടികൾ സ്വീകരിക്കുന്നതിലാണ് കേന്ദ്രസർക്കാരിന്‍റെ ശ്രദ്ധ
കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത് കമ്പനികൾക്ക് വേണ്ടി;രാകേഷ് ടിക്കായത്ത്
ഇത്തരം കവർച്ചക്കാരിൽ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്‍റെയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കാർഷിക സമ്മേളനത്തിൽ കർഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി വിവിധ ഇടങ്ങളിൽ കൂടുതൽ കർഷകരെ ഉൾപ്പെടുത്തിക്കൊണ്ട് മഹാപഞ്ചായത്തുകൾ ചേരുമെന്നും ടിക്കായത്ത് പറഞ്ഞു.