ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് തിരികെയത്തുന്നവര്‍ക്ക് അന്താരാഷ്‌ട്ര യാത്ര മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് നല്‍കി ഇന്ത്യ. ഇതിന്‍റെ ഭാഗമായി അന്താരാഷ്‌ട്ര യാത്ര മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുതുക്കി. ബോർഡിങ് നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധന, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമല്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് എയർ-സുവിധ പോർട്ടലിൽ രേഖകള്‍ അപ്‌ലോഡ് ചെയ്യണമെന്ന നിബന്ധനയില്‍ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ട്.
യാത്രക്കാര്‍ക്ക് പ്രീ-അറൈവല്‍ ആർടിപിസിആർ പരിശോധന സമർപ്പിക്കാൻ കഴിയുന്നില്ലെങ്കിലോ കൊവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയിട്ടില്ലെങ്കിലോ ഇന്ത്യയിലെത്തിയ ശേഷം സാമ്പിള്‍ സമർപ്പിക്കാനും അവസരമുണ്ട്. ഇവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചാല്‍ മതിയെന്നും മന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി.