ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ രൂക്ഷമാകുകയാണെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍.സാമ്പത്തിക മേഖലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല, നിലവില്‍ പ്രാദേശിക നിയന്ത്രണം മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡിനെ തുരത്താനുള്ള 5 നടപടികളെക്കുറിച്ചും നിര്‍മല ട്വീറ്റ് ചെയ്തു.
രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണിന് സാധ്യതയില്ലെന്ന് നിര്‍മല സീതാരാമന്‍ - ലോക്ക്ഡൗണ്‍
24 മണിക്കൂറിനിടെ 1.84 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

പരിശോധന, ഉറവിടം കണ്ടെത്തല്‍, ചികിത്സ,വാക്സിനേഷന്‍, സുരക്ഷാനടപടികള്‍ എന്നിവയാണ് പുതിയ കൊവിഡ് തരംഗത്തെ തുരത്താനുള്ള അഞ്ച് വഴികളെന്ന് നിര്‍മല കുറിച്ചു. രോഗികള്‍ കൃത്യമായി ക്വാറന്‍റൈനിലിരിക്കുക, വാക്സിന്‍ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശക്തമാക്കിയാല്‍ മാത്രമേ രോഗത്തിന്‍റെ രണ്ടാം തരംഗത്തെ നമുക്ക് ചെറുക്കാന്‍ സാധിക്കുകയുള്ളൂവെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
രാജ്യത്ത് ഒരാഴ്ചക്കിടെ ദിനംപ്രതിയുള്ള ആവറേജ് കൊവിഡ് രോഗികളുടെ എണ്ണം 1.5 ലക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.84 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 13,873,825 ആയി.