ന്യൂഡൽഹി : കൊവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമം മൂലം മരിച്ചവരുടെ കൃത്യമായ കണക്കെടുക്കണമെന്ന് പാർലമെന്‍ററി സ്‌റ്റാൻഡിങ് കമ്മിറ്റി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഓക്‌സിജൻ ക്ഷാമം മൂലമുള്ള മരണങ്ങൾ പരിശോധിച്ച് അവരുടെ ബന്ധുക്കൾക്ക് നഷ്‌ടപരിഹാരം ഉറപ്പാക്കണം. ആരോഗ്യ കുടുംബക്ഷേമം സംബന്ധിച്ച റിപ്പോർട്ടിലാണ് പാർലമെന്‍ററി സ്‌റ്റാൻഡിങ് കമ്മിറ്റി ഇക്കാര്യം നിര്‍ദേശിച്ചത്.
വിഷയത്തില്‍ കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനം നിരാശാജനകമാണ്. കൊവിഡ് മരണങ്ങളുടെ എണ്ണം പരിശോധിച്ച് നടപടിയെടുക്കാൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തോട് സമാജ്‌വാദി പാർട്ടി അംഗം രാം ഗോപാൽ യാദവ് അധ്യക്ഷനായ സ്‌റ്റാൻഡിങ് കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ച് ഓക്‌സിജൻ ക്ഷാമം മൂലമുള്ള മരണങ്ങളുടെ കണക്കെടുക്കണം.