കേരളം

kerala

ETV Bharat / bharat

എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം; ലേല നടപടികള്‍ ഇന്ന് മുതല്‍ - എയര്‍ ഇന്ത്യ ടാറ്റാ സണ്‍സ് വാര്‍ത്ത

ഒക്‌ടോബര്‍ 15 ഓടെ ലേല നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്

air india news  bids for air india  aid india takeover  എയര്‍ ഇന്ത്യ വാര്‍ത്ത  എയര്‍ ഇന്ത്യ ലേലം വാര്‍ത്ത  എയര്‍ ഇന്ത്യ ലേലം  എയര്‍ ഇന്ത്യ ഓഹരി വില്‍പ്പന വാര്‍ത്ത  എയര്‍ ഇന്ത്യ ടാറ്റാ സണ്‍സ് വാര്‍ത്ത  എയര്‍ ഇന്ത്യ ടാറ്റാ വാര്‍ത്ത
എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം: ലേല നടപടികള്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍

By

Published : Sep 29, 2021, 12:43 PM IST

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ സ്വകാര്യവല്‍കരിക്കുന്നതുമായി ബന്ധപ്പെട്ട ലേല നടപടികള്‍ ഇന്ന് ആരംഭിക്കും. സാമ്പത്തിക മാനദണ്ഡമാണ് ഇന്ന് മുതല്‍ പരിശോധിക്കുന്നത്. ഒക്‌ടോബര്‍ 15ഓടെ ലേല നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ലേല തുകയുടെ 85 ശതമാനം എയര്‍ ഇന്ത്യയുടെ കടത്തിലേക്കും ബാക്കി 15 ശതമാനം പണമായും സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എയര്‍ ഇന്ത്യയുടെ ലേലത്തില്‍ ടാറ്റാ സണ്‍സും സ്‌പെയ്‌സ്ജെറ്റും ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് ഭീമന്മാര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും സാമ്പത്തിക മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നതിന് മുന്‍പായി സാങ്കേതിക യോഗ്യതകള്‍ വിശകലനം ചെയ്യുകയാണെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സെപ്‌റ്റംബര്‍ 25ന് അറിയിച്ചിരുന്നു.

Also read: എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കുമെന്ന് കേന്ദ്രം

ABOUT THE AUTHOR

...view details