കേരളം

kerala

ETV Bharat / bharat

സർവകക്ഷി യോഗത്തില്‍ പ്രതീക്ഷയുണ്ടെന്ന് യൂസഫ് തരിഗാമി

ജമ്മു കശ്‌മീരിലെ നാല് മുൻ മുഖ്യമന്ത്രിമാരും ഗുപ്കർ സഖ്യ അംഗങ്ങളും ഉൾപ്പെടെ 14 നേതാക്കളായിരിക്കും വ്യാഴാഴ്ച പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുക.

Yusuf Tarigami  Gupkar Alliance  Gupkar Alliance agrees to meet PM Modi  PM Thursday meet  Yusuf Tarigami on PM meet  PM modi to meet JK leaders  JK leaders reach Delhi  JK leaders to attend Modi meeting  യൂസഫ് തരിഗാമി  സർവകക്ഷി യോഗം  മോദി  കശ്‌മീർ പ്രശ്‌നം
യൂസഫ് തരിഗാമി

By

Published : Jun 24, 2021, 4:58 AM IST

ന്യൂഡൽഹി:കേന്ദ്ര സർക്കാർ ജമ്മു കശ്‌മീരിലെ ജനങ്ങള്‍ക്കായി വേണ്ട രീതിയില്‍ പ്രവർത്തിച്ചിട്ടില്ലെന്ന് ഗുപ്കർ സഖ്യ വക്താവ് യൂസഫ് തരിഗാമി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ജമ്മു കശ്‌മീർ നേതാക്കളുടെ സഖ്യകക്ഷി കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതാനായി ഡല്‍ഹിയിലെത്തിയപ്പോഴാണ് തരിഗാമിയുടെ പ്രതികരണം.

എന്നിരുന്നാലും കൂടിക്കാഴ്ചയിൽ തന്നിക്കിപ്പോഴും പ്രതീക്ഷയുണ്ടെന്നും തരിഗാമി കൂട്ടിച്ചേര്‍ത്തു. കേന്ദ്രഭരണ പ്രദേശത്തെ നാല് മുൻ മുഖ്യമന്ത്രിമാരും ഗുപ്കർ സഖ്യ അംഗങ്ങളും ഉൾപ്പെടെ 14 നേതാക്കളായിരിക്കും വ്യാഴാഴ്ച പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുക.

also read:കശ്‌മീർ നേതാക്കളുമായുള്ള മോദിയുടെ കൂടിക്കാഴ്‌ച: തീരുമാനം ഉചിതമെന്ന് മായാവതി

എന്താണ് ചർച്ച ചെയ്യപ്പെടാൻ പോകുന്നതെന്ന് കശ്‌മീര്‍ നേതാക്കള്‍ക്ക് യാതൊരു ധാരണയുമില്ല. പ്രധനമന്ത്രിയാണ് യോഗത്തിന്‍റെ അജണ്ടകള്‍ തീരുമാനിക്കുന്നതെന്നും ഇടി‌വി ഭാരതുമായുള്ള പ്രത്യേക സംഭാഷണത്തിൽ സി‌പി‌എം മുതിർന്ന നേതാവ് യൂസഫ് തരിഗാമി പറഞ്ഞു. ആർട്ടിക്കിൾ 370, 35 എ എന്നിവ പരിഷ്കരിച്ച ശേഷം പ്രധാനമന്ത്രി മോദിയുമായുള്ള നേതാക്കളുടെ ആദ്യ ആശയവിനിമയമാണിത്. ഞങ്ങളുടെ പല സംശയങ്ങളും പരിഹരിക്കപ്പെടുമെന്നും ഞങ്ങളുടെ പല ആവശ്യങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും തരിഗാമി പറഞ്ഞു.

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി നീക്കം ചെയ്യുകയും അവിടെ സർക്കാർ ഭരണം ഏർപ്പെടുത്തുകയും ചെയ്തപ്പോൾ ജനങ്ങളുമായും നേതാക്കളുമായും ചർച്ച ചെയ്യാൻ പോലും കേന്ദ്രം ശ്രമിച്ചില്ലെന്ന് തരിഗാമി പറഞ്ഞു. വിധി അംഗീകരിക്കാൻ താഴ്വരയിലെ ജനങ്ങൾ നിർബന്ധിതരായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "കശ്മീർ, ലേ, കാർഗിൽ, ജമ്മു എന്നിവിടങ്ങളിലെ ജനങ്ങൾ അവരുടെ ബഹുമാനവും പ്രത്യേക പദവിയും തിരികെ ലഭിക്കാൻ ആഗ്രഹിക്കുന്നു. നേതാക്കൾക്ക് ഇത് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യാൻ അവസരം ലഭിച്ചേക്കുമെന്നും തരിഗാമി പറഞ്ഞു.

ABOUT THE AUTHOR

...view details