കേരളം

kerala

ETV Bharat / bharat

കൊവിഡ് പ്രതിരോധ വാക്‌സിൻ രജിസ്റ്റർ ചെയ്യാനെന്ന വ്യാജേന തട്ടിപ്പ്; മുന്നറിയിപ്പുമായി യുപി ആരോഗ്യവകുപ്പ് - people against sharing Aadhar numbers, OTPs

വാക്‌സിൻ രജിസ്‌ട്രേഷന്‌ തിരിച്ചറിയൽ കാർഡ്‌ മാത്രമാണ്‌ നിർബന്ധം.

കൊവിഡ് പ്രതിരോധ വാക്‌സിൻ  ആധാർ നമ്പറുകൾ  ബാങ്ക്‌ വിവരങ്ങൾ  people against sharing Aadhar numbers, OTPs  Covid inoculation
കൊവിഡ് പ്രതിരോധ വാക്‌സിൻ രജിസ്റ്റർ ചെയ്യാൻ ആധാർ നമ്പറുകൾ, ബാങ്ക്‌ വിവരങ്ങൾ എന്നിവ നൽകരുത്‌

By

Published : Dec 31, 2020, 9:26 AM IST

ലക്‌നൗ: കൊവിഡ് പ്രതിരോധ വാക്സിനേഷന് രജിസ്റ്റർ ചെയ്യാമെന്ന വ്യാജേന ആധാർ കാർഡ് നമ്പറുകളും ബാങ്ക്‌ വിവരങ്ങളും നൽകാൻ ഫോണിലൂടെ ആവശ്യപ്പെട്ട് തട്ടിപ്പ് നടക്കുന്നതായി‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന്‌ ഉത്തർപ്രദേശ് ആരോഗ്യ വകുപ്പ് . ആളുകള്‍ ജാഗരൂഗരായിരിക്കണമെന്നും ഒടിപി ,ആധാർകാർഡ് വിവരങ്ങള്‍ പങ്കുവെക്കരുതെന്നും ഉത്തർപ്രദേശ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി‌.

വാക്‌സിൻ ആദ്യം നൽകുന്നത്‌ ആരോഗ്യപ്രവർത്തകർക്കും പ്രായമായവർക്കും ഗവൺമെന്‍റ്‌ ഉദ്യോഗസ്ഥർക്കുമാണ്‌.അതിന്‌ ശേഷം മാത്രമേ സാധാരണ ജനങ്ങളിൽ ഇത്‌ നടപ്പിലാക്കുകയുള്ളൂ. വാക്‌സിൻ രജിസ്‌ട്രേഷന്‌ തിരിച്ചറിയൽ കാർഡ്‌ മാത്രമാണ്‌ നിർബന്ധമെന്നും‌ ഗൊരഖ്‌പൂർ സിഎംഒ ശ്രീകാന്ത്‌ തിവാരി പറഞ്ഞു.

ABOUT THE AUTHOR

...view details