ന്യൂഡല്‍ഹി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരം പ്രചരിപ്പിച്ച 16 യൂട്യൂബ് ചാനലുകളെ വിലക്കി കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ ആറെണ്ണം പാകിസ്ഥാന്‍ ചാനലുകളാണ്. 2021ലെ ഐടി നിയമപ്രകാരമാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
രാജ്യസുരക്ഷയ്‌ക്ക് ഭീഷണി; 16 യൂട്യൂബ് ചാനലുകളെ വിലക്കി കേന്ദ്ര സര്‍ക്കാര്‍ - ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം
വിലക്കിയ ചാനലുകളില്‍ ആറെണ്ണം പാകിസ്ഥാന്‍ ചാനലുകളാണ്.
രാജ്യസുരക്ഷയ്‌ക്ക് ഭീഷണി; 16 യൂട്യൂബ് ചാനലുകളെ വിലക്കി കേന്ദ്ര സര്‍ക്കാര്‍
കാഴ്‌ചക്കാരെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്ത് പരിഭ്രാന്തി സൃഷ്‌ടിക്കാനും സാമുദായിക അസ്വാരസ്യം സൃഷ്‌ടിക്കാനും ഈ ചാനലുകള്‍ ശ്രമിച്ചുവെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. ചാനലുകള്‍ക്കൊപ്പം ഒരു ഫേസ്‌ബുക്ക് അക്കൗണ്ടും സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. വിലക്കിയ യൂട്യൂബ് ചാനലുകള്‍ക്ക് 68 കോടിയോളം വ്യൂവേഴ്‌സുണ്ടായിരുന്നതായും മന്ത്രാലയം പ്രസ്‌താവനയില്‍ വ്യക്തമാക്കി.