കേരളം

kerala

ETV Bharat / bharat

കൊവിഡ് വ്യാപനം; വ്യവസായിക ഓക്സിജൻ വിതരണം സർക്കാർ നിരോധിച്ചു - വ്യവസായിക ഓക്സിജൻ വിതരണം

നിർദ്ദിഷ്ട ഒമ്പത് വ്യവസായങ്ങളെ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തീരുമാനം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരും.

supply of oxygen  Govt bans oxygen supply  COVID-19  വ്യവസായിക ഓക്സിജൻ വിതരണം  കൊവിഡ്
കൊവിഡ് വ്യാപനം കണക്കിലെടുത്ത് വ്യവസായിക ഓക്സിജൻ വിതരണം സർക്കാർ നിരോധിച്ചു

By

Published : Apr 19, 2021, 3:50 AM IST

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് വ്യാവസായിക ആവശ്യങ്ങൾക്കായി ഓക്സിജൻ വിതരണം ചെയ്യുന്നത് കേന്ദ്രം സർക്കാർ നിരോധിച്ചു. നിർദ്ദിഷ്ട ഒമ്പത് വ്യവസായങ്ങളെ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തീരുമാനം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരും. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഓക്‌സിജൻ ക്ഷാമം നേരിടാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.

Read More:ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ

വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജനുകൾ മെഡിക്കൽ രംഗത്ത് ഉപയോഗിക്കുന്നതിന്‍റെ സാധ്യത അവലോകനം ചെയ്യാൻ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിർദ്ദേശപ്രകാരമാണ് വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജൻ വിതരണം നിർത്താൻ സർക്കാർ തീരുമാനിച്ചതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്‌ ഭല്ല അറിയിച്ചു. ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി എല്ലാ സംസ്ഥാന ചീഫ്‌ സെക്രട്ടറിമാർക്കും കത്തെഴുതി.

ABOUT THE AUTHOR

...view details