കേരളം

kerala

ETV Bharat / bharat

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ - മുൻ‌കാല പ്രാബല്യം

പെൻഷന് പുറമേ ഇഡി‌എൽ‌ഐ പദ്ധതിക്ക് കീഴിലുള്ള ഇൻഷുറൻസ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്

PM CARES  Government of India  dependents of COVID-19 victims  scheme to provide pension for dependents of COVID-19 victims  pension for dependents of COVID-19 victims  കൊവിഡ്  ആനുകൂല്യങ്ങൾ  കേന്ദ്ര സർക്കാർ  ഇൻഷുറൻസ്  ഇഡി‌എൽ‌ഐ  EDLI  മുൻ‌കാല പ്രാബല്യം  നരേന്ദ്ര മോദി
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

By

Published : May 30, 2021, 2:55 AM IST

ന്യൂഡൽഹി: കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കുടുംബ പെൻഷന് പുറമേ, എംപ്ലോയീസ് ഡെപ്പോസിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് (ഇഡി‌എൽ‌ഐ) പദ്ധതിക്ക് കീഴിലുള്ള ഇൻഷുറൻസ് ആനുകൂല്യങ്ങളും വർധിപ്പിച്ചിട്ടുണ്ട്.

ALSO READ:കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് 10 ലക്ഷവും സൗജന്യ വിദ്യാഭ്യാസവും നല്‍കും

ഇൻഷുറൻസ് ആനുകൂല്യത്തിന്‍റെ പരമാവധി തുക 6 ലക്ഷത്തിൽ നിന്ന് 7 ലക്ഷമായി ഉയർത്തിയിട്ടുണ്ട്. മിനിമം ഇൻഷുറൻസ് ആനുകൂല്യമായ രണ്ടരലക്ഷം രൂപയും പുന:സ്ഥാപിച്ചു. ഇത് 2020 ഫെബ്രുവരി 15 മുതലുള്ള മൂന്ന് വർഷത്തേക്ക് മുൻ‌കാല പ്രാബല്യത്തിൽ വരും. ഈ പദ്ധതികളുടെ വിശദമായ മാർഗനിർദേശങ്ങൾ തൊഴിൽ മന്ത്രാലയം ഉടൻ പുറപ്പെടുവിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ALSO READ:വിവിധ ഫംഗസ് രോഗങ്ങൾക്ക് പുറമെ കഴിക്കാനുള്ള മരുന്ന് കണ്ടെത്തിയതായി ഐ.ഐ.ടി

കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഈ നടപടികൾ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇഡി‌എൽ‌ഐ പദ്ധതിയുടെ കീഴിലുള്ള ഇൻഷുറൻസ് ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നത് ഇത്തരം കുടുംബങ്ങളെ സഹായിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details