ന്യൂഡൽഹി: പ്രധാൻ മന്ത്രി ഫസൽ ഭീമ യോജനയ്‌ക്കായി (പിഎംഎഫ്‌ബിവൈ) കേന്ദ്ര സർക്കാർ 16,000 കോടി രൂപ അനുവദിച്ചു. വിളകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും വിള ഇൻഷുറൻസിന്‍റെ പരമാവധി ആനുകൂല്യം കർഷകരിലേക്ക് എത്തുമെന്ന് ഉറപ്പുവരുത്തുന്നതിനുമായാണ് 2021-22 സാമ്പത്തിക വർഷത്തിൽ 16,000 കോടി രൂപ അനുവദിച്ചത്.
പ്രധാൻ മന്ത്രി ഫസൽ ഭീമ യോജനയ്‌ക്കായി 16,000 കോടി രൂപ അനുവദിച്ചു
2020-21 സാമ്പത്തിക വർഷത്തേക്കാൾ 305 കോടി രൂപയുടെ ബജറ്റ് വർധനവാണിതെന്ന് കേന്ദ്ര കർഷകക്ഷേമ മന്ത്രാലയം വ്യക്തമാക്കി
2020-21 സാമ്പത്തിക വർഷത്തേക്കാൾ 305 കോടി രൂപയുടെ ബജറ്റ് വർധനവാണിതെന്നും രാജ്യത്തെ കാർഷിക മേഖലയുടെ വളർച്ചയ്ക്കായുള്ള സർക്കാരിന്‍റെ പ്രതിബദ്ധത ഇതിലൂടെ വ്യക്തമാകുന്നു എന്നും കേന്ദ്ര കർഷകക്ഷേമ മന്ത്രാലയം വ്യക്തമാക്കി. കൃഷി ആരംഭിക്കുന്നതു മുതൽ വിളവെടുക്കുന്നതു വരെ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രതികൂല സാഹചര്യങ്ങൾ മൂലം ഉണ്ടാകുന്ന നാശനഷ്ടവും ഇതിൽ ഉൾപ്പെടും.
അഞ്ച് വർഷം മുൻപ് 2016 ജനുവരി 13നാണ് ഈ പ്രധാന വിള ഇൻഷുറൻസ് പദ്ധതിക്ക് ഇന്ത്യൻ സർക്കാർ അംഗീകാരം നൽകിയത്. എന്തെങ്കിലും നാശനഷ്ടമുണ്ടായാൽ കർഷകർക്ക് ആപ്പുകൾ വഴിയോ അടുത്തുള്ള കാർഷിക ഓഫീസിലൂടെയോ വിവരം അറിയിക്കാം. തുടർന്ന് അര്‍ഹരായ കർഷകർക്ക് നഷ്ടപരിഹാരവും ലഭിക്കുന്നു.