ഗവർണറുടെ പ്രസംഗം സുപ്രധാന പ്രശ്‌നങ്ങൾ പരിഗണിച്ചില്ലെന്ന് കമൽ നാഥ് - മധ്യപ്രദേശ് ഗവർണർ വാർത്ത
ഗവർണർ ആനന്ദിബെൻ പട്ടേലിന്‍റെ പ്രസംഗത്തോടെ മധ്യപ്രദേശ് നിയമസഭയുടെ ബജറ്റ് സെഷൻ ആരംഭിച്ചു
ഭോപ്പാൽ:മധ്യപ്രദേശ് ഗവർണർക്കെതിരെ മുൻ മുഖ്യമന്ത്രി കമൽ നാഥ്. നിയമസഭയിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ നടത്തിയ പ്രസംഗത്തിൽ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ, തൊഴിലില്ലായ്‌മ, കർഷകരുടെ ദുരിതം തുടങ്ങി നിരവധി സുപ്രധാന വിഷയങ്ങൾ പരിഗണിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാനത്തിന് വേണ്ടിയല്ലാതെ മാധ്യമങ്ങൾക്ക് വേണ്ടിയുള്ള ഒരു പ്രസംഗം ഗവർണർക്ക് വായിക്കേണ്ടിവന്നത് വളരെ ദയനീയമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. പ്രധാനമന്ത്രയുടെ പേര് ഇടക്കിടെ എടുത്തു പറഞ്ഞതിനാൽ ലോക്‌സഭയിലാണോ താൻ ഇരിക്കുന്നത് എന്ന് ഒരു നിമിഷം ചിന്തിച്ചു പോയെന്നും അദ്ദേഹം പരിഹസിച്ചു. ഗവർണർ ആനന്ദിബെൻ പട്ടേലിന്‍റെ പ്രസംഗത്തോടെ മധ്യപ്രദേശ് നിയമസഭയുടെ ബജറ്റ് സെഷൻ ആരംഭിച്ചു.