ഹൈദരാബാദ്: ബജറ്റ് അവതരിപ്പിക്കാൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ അനുമതി നൽകാത്തതിനാൽ തുടർനടപടികൾക്കൊരുങ്ങി സംസ്ഥാന സർക്കാർ. നിയമസഭയുടെ ബജറ്റ് സമ്മേളനം വെള്ളിയാഴ്‌ച (3.02.2023) ആരംഭിക്കാനിരിക്കെയാണ് രാജ്‌ഭവനും സംസാഥാന സർക്കാരും തമ്മിലുള്ള പ്രതിസന്ധി മുറുകുന്നത്. സമ്മേളനത്തിന്‍റെ ആദ്യ ദിവസം തന്നെ സംസ്ഥാന സർക്കാരിന്‍റെ ഇരുസഭകളിലും ബജറ്റ് അവതരിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
തെലങ്കാനയിൽ ബജറ്റ് അവതരിപ്പിക്കാൻ അനുമതി നൽകാതെ ഗവർണർ; ഹൈക്കോടതിയെ സമീപിച്ച് സർക്കാർ
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും ഗവർണർ തമിഴിസൈ സൗന്ദരരാജനും തമ്മിലുള്ള പോരാണ് രാഷ്‌ട്രീയ പ്രതിസന്ധിയ്ക്ക് കാരണം
തെലങ്കാന ബജറ്റിന് അനുമതി നൽകാതെ ഗവർണർ
എന്നാൽ ഇതിനുള്ള അനുമതി ഗവർണറിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. വിഷയത്തിൽ 2023-24 ബജറ്റ് അവതരണം അനുവദിക്കാൻ ഗവർണറോട് നിർദേശിക്കണമെന്ന ആവശ്യവുമായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഗവർണറുടെ ചുമതലകളെ കുറിച്ച് അവലോകനം നടത്താനും ഗവർണർക്ക് നോട്ടീസ് നൽകാനും കോടതിയ്‌ക്ക് കഴിയുമോ എന്ന് പരിശോധിക്കാൻ അഡ്വക്കേറ്റ് ജനറലിനോട് തെലങ്കാന ഹൈക്കോടതി നിർദേശിച്ചു. സംസ്ഥാനത്ത് നിലവിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും ഗവർണറും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്‌മ തുടരുകയാണ്.