ന്യൂഡല്‍ഹി: അമേരിക്കയിലെ നോവോവാക്സുമായി ചേര്‍ന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കൊവോവാക്സിന്‍റെ കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണത്തിനെതിരെ സെൻട്രല്‍ ഡ്രഗ് അതോറിറ്റി. 17 വയസിന് താഴെയുള്ള കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണത്തിനെതിരെയാണ് വിദഗ്‌ദ സമിതി രംഗത്തെത്തിയിരിക്കുന്നത്.
ഒരു രാജ്യത്തും അംഗീകരിക്കാത്ത കൊവോവാക്‌സ് കുട്ടികളില്‍ പരീക്ഷിക്കാൻ അനുമതി നല്‍കരുതെന്നാണ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്‍റെ അഭിപ്രായം. 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള കൊവോവാക്‌സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണം തുടരുകയാണ്. കൊവോവാക്‌സ് എത്രത്തോളം സുരക്ഷിതമാണെന്നും അതിന്‍റെ രോഗപ്രതിരോധ ശേഷി സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും സിറം ഇൻസ്റ്റിറ്റ്യൂട്ടിനോട് വിദഗ്‌ദ സമിതി ആവശ്യപ്പെട്ടു.