കേരളം

kerala

ETV Bharat / bharat

അഗ്‌നിപഥ് പദ്ധതി: സൈനിക റിക്രൂട്ട്‌മെന്‍റിന്‍റെ ഉയർന്ന പ്രായപരിധി 23 ആക്കി

നേരത്തെ പ്രഖ്യാപിച്ച പദ്ധതി പ്രകാരം 17.5 വയസുമുതല്‍ 21 വയസുവരെയുള്ളവര്‍ക്കാണ് അവസരം നല്‍കിയിരുന്നത്

By

Published : Jun 17, 2022, 12:42 PM IST

STATEMENT BY CHIEF OF ARMY STAFF  അഗ്‌നിപഥ് പദ്ധതി  AGNIPATH SCHEME  AGNIPATH SCHEME OPPORTUNITY FOR YOUTH TO JOIN DEFENCE SYSTEM  സൈനിക റിക്രൂട്ട്‌മെന്‍റിന്‍റെ ഉയർന്ന പ്രായപരിധി 23 ആക്കി കേന്ദ്രം  അഗ്‌നിപഥ് പദ്ധതി  അഗ്‌നിപഥ് പ്രതിഷേധം  കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് സൈനിക റിക്രൂട്ട്‌മെന്‍റ്  അഗ്‌നിപഥ് സൈനിക റിക്രൂട്ട്‌മെന്‍റിന്‍റെ പ്രായപരിധി  റിക്രൂട്ട്‌മെന്‍റ് പ്രക്രിയ ഷെഡ്യൂൾ  what is agneepath scheme  agneepath protest live  agneepath yojana protest  agneepath scheme army  Agnipath Recruitment Scheme  agneepath scheme for army recruitment  Agnipath scheme protest  Agnipath recruitment new age limit  Agnipath scheme controversy  Army recruitment 2022 news  Agnipath scheme protest reason  Agnipath army recruitment plan
അഗ്‌നിപഥ് പദ്ധതി; സൈനിക റിക്രൂട്ട്‌മെന്‍റിന്‍റെ ഉയർന്ന പ്രായപരിധി 23 ആക്കി കേന്ദ്രം

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് സൈനിക റിക്രൂട്ട്‌മെന്‍റിന്‍റെ പ്രായപരിധി 23 വയസായി വർധിപ്പിച്ചു. നേരത്തെ പ്രഖ്യാപിച്ച പദ്ധതി പ്രകാരം 17.5 വയസുമുതല്‍ 21 വയസുവരെയുള്ളവര്‍ക്കാണ് അവസരം നല്‍കിയിരുന്നത്.

കൊവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്‌മെന്‍റ് റാലികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് നടപടി. യുവാക്കൾക്ക് ഇത് കൂടുതൽ അവസരം നൽകുമെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും കേന്ദ്രം അറിയിച്ചു. റിക്രൂട്ട്‌മെന്‍റ് പ്രക്രിയയുടെ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും.

എന്നാൽ അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യമാണ് നിലവിൽ. ഉത്തരേന്ത്യയിലെ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചിരിക്കുകയാണ്.

Also read: അഗ്‌നിപഥ് പിൻവലിക്കില്ലെന്ന സൂചന നൽകി കേന്ദ്രം; റിക്രൂട്ട്‌മെന്‍റിന് ഉടൻ സജ്ജമാകണമെന്ന് പ്രതിരോധ മന്ത്രി

ABOUT THE AUTHOR

...view details