കേരളം

kerala

ETV Bharat / bharat

തണുപ്പകറ്റാന്‍ കല്‍ക്കരി കത്തിച്ചു: വിഷവാതകം ശ്വസിച്ച് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം - കുഞ്ഞുങ്ങള്‍ മരിച്ചു

Two siblings died due to asphyxiation mother hospitalized: ഉത്തരേന്ത്യയിലെ അതിശൈത്യം രണ്ട് കുരുന്നു ജീവനുകള്‍ കൂടി കവര്‍ന്നിരിക്കുന്നു. തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ വീടിനുള്ളില്‍ കത്തിച്ച കല്‍ക്കരിയാണ് കുഞ്ഞുങ്ങളുടെ ജീവനെടുത്തത്.

Two siblings died due to toxic gas  gorakhpur children died  വിഷപ്പുക 2കുഞ്ഞുങ്ങള്‍ മരിച്ചു
uttarpradesh siblings died due to asphyxiation brazier gorakhpur

By ETV Bharat Kerala Team

Published : Jan 18, 2024, 2:23 PM IST

ഗൊരഖ്‌പൂര്‍:തണുപ്പകറ്റാന്‍ വേണ്ടി കത്തിച്ച കല്‍ക്കരിയില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ച് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു(Two siblings died due to toxic gas). കുട്ടികളുടെ അമ്മയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഗൊരഖ്‌പൂര്‍ ജില്ലയിലുള്ള ഗാഗഹ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചക്‌മാലി എന്ന ബിതുവ ഗ്രാമത്തിലാണ് സംഭവം.

രാധിക എന്ന സ്ത്രീ തണുപ്പകറ്റാന്‍ വേണ്ടി കല്‍ക്കരി കത്തിച്ച ശേഷം കുഞ്ഞുങ്ങളുമൊത്ത് ഉറങ്ങാന്‍ കിടന്നതാണ്(mother hospitalized). രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ദാരുണ സംഭവം പുറത്തറിഞ്ഞത്. കുട്ടികള്‍ മരിച്ച നിലയിലായിരുന്നു. രാധിക അബോധാവസ്ഥയിലും.

തുടര്‍ന്ന് മൂവരെയും ബര്‍ഹാല്‍ഗഞ്ച് പട്ടണത്തിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടികള്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. രാധിക ചികിത്സയിലാണ്. കുട്ടികള്‍ കല്‍ക്കരിയില്‍ നിന്നുള്ള പുക മൂലം ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു(Uttarpradesh siblings died due to asphyxiation brazier).

രാധികയുടെ ഭര്‍ത്താവ് ദിലീപ് നിഷാദ് ദുബായില്‍ ജോലി ചെയ്യുകയാണ്. വിവരമറിഞ്ഞ് അദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്. പൊലീസ് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദിലീപിന്‍റെ രണ്ട് സഹോദരന്‍മാര്‍ ഇതേഗ്രാമത്തില്‍ അല്‍പ്പം അകലെയായാണ് താമസിക്കുന്നത്.

2021ല്‍ ബധല്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലും സമാന സംഭവം ഉണ്ടായിരുന്നു. അക്കൊല്ലം ഡിസംബറില്‍ മൂന്ന് സഹോദരിമാര്‍ കല്‍ക്കരി കത്തിച്ച ശേഷം ഉറങ്ങുകയും ഇതില്‍ രണ്ട് പേര്‍ മരിക്കുകയുമുണ്ടായി. ഹീറ്ററുകളോ തണുപ്പകറ്റാനുള്ള മറ്റ് വസ്തുക്കളോ കത്തിച്ച ശേഷം അതേ മുറിയില്‍ ഉറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മുറിയ്ക്കുള്ളിലെ ഓക്സിജന്‍റെ അളവ് കുറയാന്‍ ഇത് കാരണമാകുകയും ശ്വാസം മുട്ടിയുള്ള മരണത്തിലേക്കും നയിക്കും. ഉത്തരേന്ത്യയില്‍ അതി ശൈത്യം മൂലം ഇത്തരം നിരവധി ദാരുണ സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്നിരുന്നു.

Also Read: ഉത്തരേന്ത്യയില്‍ അതിരൂക്ഷ ശൈത്യം; വരും ദിവസങ്ങളില്‍ താപനില വീണ്ടും കുറയുമെന്ന് മുന്നറിയിപ്പ്

ഉത്തരേന്ത്യയിലെ അതിരൂക്ഷ ശൈത്യം. ഡല്‍ഹിയില്‍ താപനില നാല് ഡിഗ്രിയിലും താഴെയെത്തി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ വകുപ്പ് 'കോള്‍ഡ് വേവ്' മുന്നറിയിപ്പ് നല്‍കിയിരുന്നു. കനത്ത മൂടല്‍മഞ്ഞും ഉത്തരേന്ത്യയില്‍ വ്യാപകമാണ്. കുറഞ്ഞ താപനിലയും ഉയര്‍ന്ന ഈര്‍പ്പവും കാറ്റുമാണ് പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ മൂടല്‍ മഞ്ഞിന് കാരണം.

ABOUT THE AUTHOR

...view details