ചെന്നൈ : തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് പെട്രോൾ ബോംബ് ആക്രമണം. മുൻ എഐഡിഎംകെ യൂത്ത് വിങ് സെക്രട്ടറിയായിരുന്ന വിൻസെന്‍റ് രാജയുടെ മേളക്കവനൂരിലെ ടാർ പ്ലാന്‍റിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ രാജയുടെ കാർ പൂർണമായും കത്തിനശിച്ചു.
Also Read:ഹൈദരാബാദിൽ വൻ കഞ്ചാവ് വേട്ട ; പിടിച്ചത് 2000 കിലോയിലേറെ
രാജയെ കഴിഞ്ഞ ദിവസം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കം നീക്കം ചെയ്‌തിരുന്നു. ശശികലയുമായി സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്തായതിന് പിന്നാലെയായിരുന്നു നടപടി. തിരുമല അസിസ്റ്റന്‍റ് സൂപ്രണ്ടിന്‍റെയും ഇൻസ്പെക്‌ടർ അമുതയുടെയും നേതൃത്വത്തിലാണ് അന്വേഷണം.
Also Read:അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
സംഭവം നടന്ന ടാർ പ്ലാന്‍റിലെയും പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനമാക്കിയാണ് പരിശോധന. തന്‍റെ ജീവൻ ആപത്തിലാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്‍റെ പൂർണ ഉത്തരവാദികൾ മുൻ മന്ത്രിയായിരുന്ന ആർ.ബി. ഉദയകുമാറും രാമനാഥപുരം ജില്ല സെക്രട്ടറി മുനിയസാമിയും ആണെന്നും രാജ മാധ്യമങ്ങളോട് പ്രതികരിച്ചു.