ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധറില്‍ യുവാവിനെ ക്രൂരമായി ആക്രമിച്ച് ഗുണ്ട സംഘം. സൂര്യ എന്‍ക്ലേവ് അപ്പാര്‍ട്ട്‌മെന്‍റില്‍ താമസിച്ചിരുന്ന ശിവം ഭോഗല്‍ എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. ആറ് പേരടങ്ങുന്ന സംഘം ശിവം ഭോഗലിന്‍റെ കൈ വെട്ടുകയും കണ്ണ് ചൂഴ്‌ന്നെടുക്കുകയും ആയിരുന്നു.
ചൊവ്വാഴ്‌ച രാത്രിയിലാണ് സംഭവം. സൂര്യ എന്‍ക്ലേവിലെ തന്‍റെ അപ്പാര്‍ട്ട്മെന്‍റിലേക്ക് മോട്ടോര്‍ സൈക്കിളില്‍ വരികയായിരുന്നു ശിവം. അപ്പാര്‍ട്ട്മെന്‍റ് കെട്ടിടത്തിന്‍റെ ഗേറ്റില്‍ എത്തിയപ്പോള്‍ ഗുണ്ട സംഘം ശിവം ഭോഗലിനെ വളഞ്ഞു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കൈത്തണ്ട വെട്ടിമാറ്റിയ ശേഷം ഒരു കണ്ണ് ചൂഴ്‌ന്നെടുക്കുകയായിരുന്നു.
യുവാവിന്‍റെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്ക് അക്രമികള്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ ശിവമിനെ ഉടന്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറ്റുപോയ കൈത്തണ്ടയും ബാഗിലാക്കി പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
യുവാവിന്‍റെ നില ഗുരുതരമായതിനാല്‍ ഇയാളെ ഉടന്‍ അമൃത്‌സര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആക്രമണതതിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ശിവം ഭോഗലിന്‍റെ കുടുംബം പരാതി നല്‍കിയിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, സംഭവത്തെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് രാമമാണ്ഡി പൊലീസ് പറഞ്ഞു. 'ആശുപത്രിയില്‍ നിന്ന് ആരും ഞങ്ങളെ വിവരം അറിയിച്ചില്ല. ആക്രമിക്കപ്പെട്ട യുവാവിന്‍റെ ബന്ധുക്കള്‍ പരാതി നല്‍കാനും തയ്യാറായിട്ടില്ല. സിവില്‍ ആശുപത്രിയിലെത്തി പൊലീസ് സംഘം അന്വേഷണം നടത്തിയിട്ടുണ്ട്. പരാതി ലഭിച്ചാല്‍ നടപടി എടുക്കും' -രാമമാണ്ഡി സ്റ്റേഷനിലെ ഡ്യൂട്ടി ഓഫിസര്‍ രൂപ് ലാല്‍ പറഞ്ഞു.
ചൊവ്വാഴ്‌ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശിവം ഭോഗലിന്‍റെ കൈ അറ്റിരുന്നതായും പ്രഥമ ശുശ്രൂഷ നല്‍കി ഇയാളെ അമൃത്‌സറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്‌തതായും സിവില്‍ ആശുപത്രിയിലെ ഡോക്‌ടര്‍ മായങ്ക് അറോറ പറഞ്ഞു.
Also Read:നഴ്‌സിനെ കൊന്ന് ശരീരം വെട്ടിനുറുക്കി, തല പുഴക്കരയില്‍, കൈകാലുകള്‍ ഫ്രിഡ്‌ജില്‍; വീട്ടുടമസ്ഥന്‍ പിടിയില്‍
കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നഴ്‌സിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി ഉപേക്ഷിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ചൈതന്യപുരിയില്‍ താമസിക്കുന്ന ചന്ദ്രമോഹനാണ് പിടിയിലായത്. നഴ്‌സ് ആയി ജോലി ചെയ്‌തിരുന്ന എറം അനുരാധ (55) യെ കൊലപ്പെടുത്തി ശരീരം വെട്ടി നുറുക്കുകയായിരുന്നു.
ചന്ദ്രമോഹന്‍റെ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്ന അനുരാധയുമായി ഇയാള്‍ക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇത് ചൊല്ലിയുള്ള തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അനുരാധയുടെ തല മുസി നദിക്കരയില്‍ നിന്നും മറ്റ് ശരീര ഭാഗങ്ങള്‍ ചന്ദ്രമോഹന്‍റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ പെര്‍ഫ്യൂമുകളും ഡിയോഡറന്‍റുകളും ചന്ദ്രമോഹന്‍ ഉപയോഗിച്ചിരുന്നു. ശരീര ഭാഗങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഒസ്‌മാനിയ ആശുപത്രിയിലേക്ക് മാറ്റിയതായി ഡിസിപി രൂപേഷ് കുമാര്‍ മലക് പറഞ്ഞു. ശരീരം എങ്ങനെ സംസ്‌കരിക്കാം എന്നതടക്കം ചന്ദ്രമോഹന്‍ സോഷ്യല്‍ മീഡിയ വീഡിയോകളില്‍ നിന്ന് മനസിലാക്കിയിരുന്നു. കൊല്ലപ്പെട്ട അനുരാധയുടെ മൊബൈല്‍ ഫോണ്‍ ഇയാളുടെ കയ്യില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.
Also Read:പശുക്കടത്ത് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവം ; നാല് പ്രതികള്‍ക്ക് 7 വര്‍ഷം തടവ് വിധിച്ച് കോടതി