മുംബൈ : പേടിഎം, ഫോൺേപ, ഗൂഗിൾ പേ എന്നിവ ഉപയോഗിച്ച് പണം ഇടപാടുകൾ നടത്തുന്നവര്‍ക്കായി എളുപ്പവഴി അവതരിപ്പിക്കാന്‍ ആര്‍ബിഐ. മൊബൈൽ വാലറ്റുകൾ ഉപയോഗിച്ചുള്ള എല്ലാ ഇടപാടുകളും പരസ്പരം ബന്ധിപ്പിക്കും. 2022 ഏപ്രിൽ മുതൽ ആണ് ഇത് പ്രവർത്തനക്ഷമമാകുക. എല്ലാ കൈവൈസി മാനദണ്ഡങ്ങളും പാലിക്കുന്ന ഉപഭോക്താക്കൾക്കാണ് വിവിധ മൊബൈൽ വാലറ്റുകളിൽ നിന്ന് പരസ്പരം പണം അയയ്ക്കാനും സ്വീകരിക്കാനും ആവുക.
രാജ്യത്ത് പേടിഎം, ഫോൺ പേ, ഗൂഗിൾ പേ എന്നിവ ഉപയോഗിച്ച് നടത്തുന്ന പണം ഇടപാടുകള്‍ പരിഷ്കരിക്കാനാണ് പദ്ധതി.എല്ലാ കൈവൈസി മാനദണ്ഡങ്ങളും പാലിക്കുന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് ഇങ്ങനെ പണം അയയ്ക്കാനാകുക. ഇത് ഡിജിറ്റൽ മണി വാലറ്റുകളുടെ സ്വീകാര്യത കൂടുതൽ വര്‍ധിപ്പിച്ചേക്കും.