കേരളം

kerala

ETV Bharat / bharat

ഐടി ചട്ടം : കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി സമൂഹ മാധ്യമങ്ങള്‍ - ഫെയ്‌സ്ബുക്ക്

ട്വിറ്റര്‍ മതിയായ വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന് ഐ.ടി മന്ത്രാലയം.

Google FB WhatsApp share details with IT Min: Govt sources ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങള്‍ കേന്ദ്രത്തിന് വിവരങ്ങള്‍ കൈമാറി ഗൂഗിള്‍ ഫെയ്‌സ്ബുക്ക് വാട്‌സ്ആപ്പ്
ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങള്‍ കേന്ദ്രത്തിന് വിവരങ്ങള്‍ കൈമാറി

By

Published : May 29, 2021, 10:13 AM IST

ന്യൂഡല്‍ഹി :കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ ഐ.ടി നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ സമൂഹമാധ്യമ കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന് വിവരങ്ങള്‍ കൈമാറി. പുതിയ ചട്ടങ്ങള്‍ നടപ്പാക്കി സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രം പ്രസ്തുത കമ്പനികളോട് ഉത്തരവിട്ടിരുന്നു. ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ടെലഗ്രാം, ഷെയര്‍ചാറ്റ്, ലിങ്ക്ഡ് ഇന്‍, കൂ എന്നിവയാണ് പുതിയ ചട്ടങ്ങള്‍ ഭാഗികമായി നടപ്പാക്കിയത്. പുതിയ ഐടി ചട്ടങ്ങളിലെ മൂന്ന് നിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ഇവര്‍ ഐടി മന്ത്രാലയത്തിന് നല്‍കി.

Read More….പുതിയ ഐടി നിയമങ്ങൾ പാലിക്കാത്തതിന് ട്വിറ്ററിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി

അതേസമയം,ട്വിറ്റര്‍ മതിയായ വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന് ഐ.ടി മന്ത്രാലയം അറിയിച്ചു. ഗ്രീവന്‍സ് ഓഫിസര്‍, ചീഫ് കംപ്ലൈന്‍സ് ഓഫിസര്‍, നോഡല്‍ കോണ്‍ടാക്റ്റ് പേഴ്‌സണ്‍ എന്നിവരെ നിയമിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ മറ്റ് സുപ്രധാന ചട്ടങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഐടി മന്ത്രാലയത്തിന് വിവരം നല്‍കിയിട്ടില്ല.

ABOUT THE AUTHOR

...view details