കേരളം

kerala

ETV Bharat / bharat

ഐടി നിയമം; കേന്ദ്രത്തിന് വഴങ്ങി ഗൂഗിള്‍ - കേന്ദ്രത്തിന് വഴങ്ങി ഗൂഗിള്‍

പുതിയ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇന്‍റര്‍മീഡിയറി എന്ന നിലയിലെ പരിരക്ഷയും സ്റ്റാറ്റസും സാമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.

Google assures compliance with India's new IT rules Google India's new IT rules ഐടി നിയമം; കേന്ദ്രത്തിന് വഴങ്ങി ഗൂഗിള്‍ ഐടി നിയമം കേന്ദ്രത്തിന് വഴങ്ങി ഗൂഗിള്‍ ഗൂഗിള്‍
ഐടി നിയമം; കേന്ദ്രത്തിന് വഴങ്ങി ഗൂഗിള്‍

By

Published : May 26, 2021, 12:05 PM IST

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ ഐടി നയം പാലിക്കുമെന്ന് ഗൂഗിള്‍. ഉള്ളടക്കത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്നും ഗൂഗിള്‍ വ്യക്തമാക്കി. ഇതോടെ യൂട്യൂബ് അടക്കമുള്ള ഗൂഗിള്‍ സേവനങ്ങള്‍ക്ക് നയം ബാധകമാകും. ഐടി നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും ചില വിഷയങ്ങളില്‍ ചര്‍ച്ച നടക്കുന്നതായും ഫെയ്‌സ്ബുക്കും വ്യക്തമാക്കിയിട്ടുണ്ട്.

മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഫെയ്‌സ്ബുക്കും ട്വിറ്ററും ഇന്‍സ്റ്റഗ്രാമും അടക്കം സമൂഹമാധ്യമങ്ങള്‍ക്ക് മൂന്ന് മാസമാണ് അനുവദിച്ചിരുന്നത്. പുതിയ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇന്‍റര്‍മീഡിയറി എന്ന നിലയിലെ പരിരക്ഷയും സ്റ്റാറ്റസും സാമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.

Read Also…..കേന്ദ്രസര്‍ക്കാറിന്‍റെ ഐടി നിയമത്തിനെതിരെ വാട്സ്ആപ്പ് കോടതിയെ സമീപിച്ചു

സാമൂഹമാധ്യമങ്ങൾക്കായി കേന്ദ്ര ഐടി മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുകയാണ്. ഉപയോക്താക്കളുടെ മുഴുവൻ പോസ്റ്റുകളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികളുണ്ടായേക്കുമെന്നും സൂചനയുണ്ട്. ആശങ്കജനകമായ നിരവധി കാര്യങ്ങളടങ്ങിയ മാര്‍ഗനിര്‍ദേശം ധൃതിപിടിച്ച് നടപ്പിലാക്കുന്നതിനെതിരെ ഫെയ്‍സ്‍ബുക്ക് അടക്കമുള്ള കമ്പനികൾ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു.

കോടതി ഉത്തരവ് മുഖേനയോ സര്‍ക്കാര്‍ അധികൃതരുടെ ആവശ്യമനുസരിച്ചോ ട്വീറ്റുകളുടെയും പോസ്റ്റുകളുടെയും ഉറവിടം വെളിപ്പെടുത്താൻ സാമൂഹ്യ മാധ്യമങ്ങളെ നിയമപരമായി ബാധ്യതപ്പെടുത്തുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങൾ. ഇക്കാര്യങ്ങളടക്കം പരിശോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളടങ്ങുന്ന സമിതിയുടെ മേൽനോട്ടത്തിൽ ത്രിതല പ്രശ്ന പരിഹാര സമിതി രൂപീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത് കൂടുതൽ ദുരുപയോഗ സാധ്യതയുണ്ടാക്കുന്നതാണെന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശം.

ഫെബ്രുവരി 25ന് വിജ്ഞാപനം ചെയ്ത മാര്‍ഗനിര്‍ദേശങ്ങൾ നടപ്പിലാക്കാനുള്ള അവസാന സമയം ഇന്നലെയാണ് അവസാനിച്ചത്. 2018 ഡിസംബറിൽ കരട് വിജ്ഞാപനവും ഈ വര്‍ഷം ഫെബ്രുവരി 25ന് അന്തിമ വിജ്ഞാപനവും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് ഇന്നത്തോടെ പ്രാബല്യത്തിലാകുന്നത്. എന്നാൽ വാട്സ്ആപ് കോടതിയെ സമീപിച്ചു.

ABOUT THE AUTHOR

...view details