താനെ (മഹാരാഷ്‌ട്ര) :ചരക്ക് തീവണ്ടി പാളം തെറ്റിയതിനാല്‍ താറുമാറായി റെയിൽവേ ഷെഡ്യൂൾ. മഹാരാഷ്‌ട്രയിലെ പൻവേലിനു സമീപം ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടർന്ന് റെയിൽവേ ഷെഡ്യൂൾ പൂർണമായും തടസ്സം നേരിട്ടു (Goods train derailed and disrupted railway schedule). കൊങ്കൺ റെയിൽവേ ലൈനിലെ തീവണ്ടികൾ വൈകിയിട്ടും എത്താത്തതിനാൽ യാത്രക്കാര്‍ പ്രതിഷേധിച്ച് ദിവ സ്റ്റേഷനിലെ മൂന്ന് ട്രാക്കുകളിലും ഇറങ്ങി നിന്നു (Passengers stood on tracks in protest). ഇതേതുടര്‍ന്ന് ഇവിടെ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
യാത്രക്കാര്‍ പാളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത് മൂലം കൊങ്കണിലേക്ക് പോകുന്ന തൊഴിലാളികൾ ഏറെ ബുദ്ധിമുട്ട് നേരിട്ടു. ഗണേശോത്സവത്തിന്‍റ നാളുകൾ പിന്നിട്ടിട്ടും കൊങ്കൺ നിവാസികളുടെ ദുരിതം തീരുന്നില്ല. ഇന്ന് രാവിലെ പൻവേലിൽ റെയിൽവേ ട്രാക്കിൽ ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടർന്ന് ഇതുവഴി ഓടുന്ന തീവണ്ടികളെല്ലാം തടസ്സപ്പെട്ടു. രാവിലെ ഏഴ് മണിക്ക് ദിവാ സാവന്ത്‌വാഡിയിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി എത്താത്തതിനാലാണ് കൊങ്കണിലേക്ക് പോകുന്ന തൊഴിലാളികൾ ബുദ്ധിമുട്ട് നേരിട്ടത്.
വന്ദേ ഭാരത്, ജനശതാബ്‌ദി ട്രെയിനുകള്‍ കല്യാൺ കർജത്ത് വഴി തിരിച്ചുവിട്ടു. ഇതില്‍ രോഷാകുലരായതിനാല്‍ യാത്രക്കാർ മൂന്ന് ട്രാക്കുകളിലും ഇറങ്ങിയതോടെ ട്രെയിൻ നിർത്തി. ഇത്തരത്തില്‍ ട്രെയിനുകള്‍ തടസം തേരിട്ടതിനെ തുടര്‍ന്ന് ദിവാ ലോഹ് മാർഗ് പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും ട്രാക്കില്‍ നിന്നും ആളുകളോട് മാറാൻ അഭ്യർഥിക്കുകയും ചെയ്‌തു. ദിവസ്ഥാനിൽ മുമ്പ് പലതവണ ട്രെയിനുകൾ നിർത്തിയിടുകയും കല്ലേറുണ്ടാകുകയും ചെയ്‌തിട്ടുണ്ട്. തീവണ്ടികൾ നിർത്താത്തതിനെ തുടർന്നും ട്രാക്ക് മാറിയതിനെ തുടർന്നുമാണ് ദിവാസ് സ്റ്റേഷനിൽ ഇത്തരത്തിലുള്ള പ്രതിഷേധം. റെയിൽവേ ഭരണകൂടത്തിന്‍റെ മെല്ലെപ്പോക്ക് നടപടിക്കെതിരെ ജനങ്ങളും യാത്രക്കാരും പതിവായി പ്രതിഷേധം പ്രകടിപ്പിക്കുന്നുമുണ്ട്.