കേരളം

kerala

ETV Bharat / bharat

കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി - COVID-19

കേരളത്തിലെ വാക്സിൻ പാഴാക്കൽ കുറയ്ക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ട്വീറ്റിന് പിന്നാലെയാണ് മോദിയുടെ അഭിനന്ദനം.

Chief Minister Pinarayi Vijayan പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയൻ Kerala CM COVID-19 Narendra Modi appreciated healthcare workers and nurses
കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

By

Published : May 5, 2021, 2:07 PM IST

ന്യൂഡൽഹി:കേരളത്തിലെ വാക്സിൻ പാഴാക്കൽ കുറയ്ക്കുന്നതിന് മാതൃക കാണിച്ച ആരോഗ്യ പ്രവർത്തകരെയും നഴ്സുമാരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ട്വീറ്റിന് പിന്നാലെയാണ് മോദിയുടെ അഭിനന്ദനം. കേന്ദ്ര സർക്കാർ 74,26,164 ഡോസ് വാക്‌സിൻ കേരളത്തിന് നൽകിയതായും 73,38,806 ഡോസ് വാക്സിൻ ഉപയോഗിച്ചതായും കഴിഞ്ഞ ദിവസം പിണറായി വിജയൻ പറഞ്ഞിരുന്നു.

വാക്സിൻ പാഴാക്കൽ കുറയ്ക്കുന്നതിന് ആരോഗ്യ പ്രവർത്തകരുടേയും നഴ്സുമാരുടേയും മാതൃക വളരെ സന്തോഷമുണ്ടാക്കുന്നു. കൊവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിൽ വാക്സിൻ പാഴാക്കുന്നത് കുറയ്‌ക്കേണ്ടത് ആവശ്യമാണെന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ മോദി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details