കേരളം

kerala

ETV Bharat / bharat

സംഘത്തില്‍ ചേരാനായി യുവാക്കളെ നേരിട്ട് ബന്ധപ്പെട്ട് ഗോള്‍ഡി ബ്രാറിന്‍റെ ഗുണ്ട സംഘം - സിദ്ധു മൂസേവാല

ദേവീന്ദർ ബാംബിഹ സംഘത്തിന് പിന്നാലെയാണ് യുവാക്കളെ സംഘത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ഗോള്‍ഡി ബ്രാര്‍ സംഘം നേരിട്ട് ബന്ധപ്പെട്ടത്. ഡൽഹി, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലുള്ള യുവാക്കളെ ബന്ധപ്പെടാൻ ഗോൾഡി ബ്രാർ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. സിദ്ധു മൂസേവാല കൊലക്കേസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതി അങ്കിത് സെർസയെ തയാറാക്കിയത് ഗോള്‍ഡി ബ്രാര്‍ ആണ്

after Bambiha Gang Goldy Brar Is Calling Youth To Connect With The Gang  Goldy Brar Is calling youth  Goldy Brar recruiting youth  ഗോള്‍ഡി ബ്രാറിന്‍റെ ഗുണ്ട സംഘം  ദേവീന്ദർ ബാംബിഹ  ഗോള്‍ഡി ബ്രാര്‍ സംഘം  ഗോള്‍ഡി ബ്രാര്‍  വാട്‌സ്ആപ്പ് ഗ്രൂപ്പ്  സിദ്ധു മൂസേവാല  അങ്കിത് സെർസ
സംഘത്തില്‍ ചേരാനായി യുവാക്കളെ നേരിട്ട് ബന്ധപ്പെട്ട് ഗോള്‍ഡി ബ്രാറിന്‍റെ ഗുണ്ട സംഘം

By

Published : Sep 28, 2022, 1:57 PM IST

ചണ്ഡീഗഢ്: ദേവീന്ദർ ബാംബിഹ സംഘത്തിന് പിന്നാലെ യുവാക്കളെ ഗുണ്ട സംഘത്തില്‍ ചേര്‍ക്കാന്‍ ഗോള്‍ഡി ബ്രാറും പ്രവര്‍ത്തനം നടത്തുന്നു. ഗോള്‍ഡി ബ്രാര്‍ സംഘം യുവാക്കളെ നേരിട്ട് വിളിച്ച് സംഘത്തില്‍ ചേരാന്‍ ആവശ്യപ്പെട്ടു എന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. 18 മുതൽ 19 വയസ് വരെയുള്ള യുവാക്കളെയാണ് ഗോൾഡി ബ്രാർ ബന്ധപ്പെട്ടിരിക്കുന്നത്.

കുറ്റകൃത്യങ്ങളുടെ ലോകത്ത് തിളങ്ങാനുള്ള അവസരമൊരുക്കിയാണ് യുവാക്കളെ തങ്ങളിലേക്ക് സംഘം ആകര്‍ഷിക്കുന്നത്. ഡൽഹി, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലുള്ള യുവാക്കളെ ബന്ധപ്പെടാൻ ഗോൾഡി ബ്രാർ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല കൊലക്കേസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതി അങ്കിത് സെർസയെയും ഗോൾഡി ബ്രാർ തയാറാക്കിയത് ഇതേ രീതിയിൽ തന്നെയാണെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

നിലവില്‍ അങ്കിത് പൊലീസ് കസ്റ്റഡിയിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ദവീന്ദർ ബാംബിഹ എന്ന ഗുണ്ട സംഘത്തിന്‍റെ ഒരു പോസ്റ്റ് പുറത്തുവന്നിരുന്നു. ഗുണ്ടാസംഘത്തില്‍ ചേരാന്‍ യുവാക്കളെ ക്ഷണിച്ചു കൊണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പ് നമ്പര്‍ ഉള്‍പ്പെടെ നല്‍കിയാണ് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

പഞ്ചാബി ഭാഷയിലായിരുന്നു പോസ്റ്റ് ഷെയർ ചെയ്‌തിരുന്നത്. ഓൺലൈൻ റിക്രൂട്ട്‌മെന്‍റിനായുള്ള ആ പോസ്റ്റ് ഇങ്ങനെയായിരുന്നു: 'സഹോദരന്‍മാരെ, ആദ്യമായി നിങ്ങള്‍ക്ക് നമസ്‌കാരം.. ഈ ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്ന എന്‍റെ സഹോദരങ്ങൾക്ക് തന്നിട്ടുള്ള നമ്പറിലേക്ക് ഒരു വാട്‌സ്ആപ്പ് സന്ദേശം അയക്കാവുന്നതാണ്'. 77400-13056 എന്ന നമ്പറാണ് സംഘം പങ്കുവച്ചത്.

ABOUT THE AUTHOR

...view details