കാലിഫോർണിയ : 80ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. രാജമൗലി സംവിധാനം ചെയ്‌ത 'ആർആർആർ' എന്ന ചിത്രത്തിലെ 'നാട്ടു നാട്ടു'വിനാണ് മികച്ച ഒറിജിനൽ സോങ്ങിനുള്ള അംഗീകാരം. കാലിഫോർണിയയിലെ ബെവർലി ഹിൽസിലുള്ള ദി ബെവർലി ഹിൽട്ടണിൽ വച്ചായിരുന്നു പുരസ്‌കാര പ്രഖ്യാപനം.
'ആർആർആറി'ലെ 'നാട്ടു നാട്ടു' മികച്ച ഒറിജിനൽ സോങ് ; 14 വര്‍ഷത്തിനിപ്പുറം ഇന്ത്യയിലേക്ക് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം - golden globe 2022
വിഖ്യാത സംഗീത സംവിധായകന്‍ കീരവാണി ഒരുക്കിയ 'നാട്ടു നാട്ടു' വിലൂടെ, 14 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം
ഗോൾഡൻ ഗ്ലോബ് 2022
വിഖ്യാത സംഗീത സംവിധായകൻ എംഎം കീരവാണി ഈണമിട്ട ഗാനം കാലഭൈരവ, രാഹുൽ സിപ്ലിഗഞ്ച് എന്നിവർ ചേർന്നാണ് ആലപിച്ചത്. പതിനാല് വർഷത്തിന് ശേഷമാണ് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലേക്കെത്തുന്നത്. മികച്ച ഒറിജിനൽ ഗാനം, മികച്ച ഇംഗ്ലീഷ് ഇതര ഭാഷാചിത്രം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിൽ 'ആർആർആർ' നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.
മറ്റ് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങള്‍ ഇങ്ങനെ
പുരസ്‌കാര വിഭാഗം | വിജയികൾ | സിനിമ/ സീരീസ് |
മികച്ച നടൻ ( സംഗീതം/ ഹാസ്യം) | കോളിൻ ഫാരെൽ | ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ |
മികച്ച നടി (സംഗീതം/ ഹാസ്യം) | മിഷേൽ യോ | എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസ് |
മികച്ച നടൻ (ഡ്രാമ) | ഓസ്റ്റിൻ ബട്ട്‌ലർ | എൽവിസ് |
മികച്ച നടി (ഡ്രാമ) | കേറ്റ് ബ്ലാഞ്ചെറ്റ് | ടാർ |
മികച്ച തിരക്കഥ | മാർട്ടിൻ മക്‌ഡൊണാഗ് | ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ |
മികച്ച സംവിധായകൻ | സ്റ്റീവൻ സ്‌പിൽബർഗ് | ദി ഫാബൽമാൻസ് |
മികച്ച സഹനടൻ | കെ ഹുയ് ക്വാൻ | എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസ് |
മികച്ച സഹനടി | ഏഞ്ചല ബാസെറ്റ് | ബ്ലാക്ക് പാന്തർ : വക്കണ്ട ഫോറെവർ |
മികച്ച ഒറിജിനൽ സ്‌കോർ | ജസ്റ്റിൻ ഹർവിറ്റ്‌സ് | ബാബിലോൺ |
മികച്ച ഒറിജിനൽ ഗാനം | നാട്ടു നാട്ടു | എം.എം. കീരവാണി, രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ |
മികച്ച നടൻ(ടിവി സീരീസ്, സംഗീതം/ ഹാസ്യം ) | ജെറമി അലൻ വൈറ്റ് | ദി ബിയർ |
മികച്ച നടി(ടിവി സീരീസ്, സംഗീതം/ ഹാസ്യം ) | ക്വിന്‍റ ബ്രൺസൺ | ആബോട്ട് എലിമെന്‍ററി |
മികച്ച സഹനടൻ (ടിവി സീരീസ് ) | ടൈലർ ജെയിംസ് വില്യംസ് | അബോട്ട് എലിമെന്‍ററി |
മികച്ച സഹനടി (ടിവി സീരീസ്) | ജൂലിയ ഗാർണർ | ഓസാർക്ക് |
മികച്ച ഇംഗ്ലീഷ് ഇതര ഭാഷാചിത്രം | സാന്‍റിയാഗോ മിട്രേ | അർജന്‍റീന, 1985 |
മികച്ച നടി (ടിവി സീരീസ്/ ഡ്രാമ) | സെൻഡയ | യുഫോറിയ |
മികച്ച ആനിമേഷൻ ചിത്രം | ഗില്ലെർമോ ഡെൽ ടോറോ | പിനോച്ചിയോ |
മികച്ച നടി (ലിമിറ്റഡ് സീരീസ്) | അമാൻഡ സെയ്‌ഫ്രഡ് | ദി ഡ്രോപ്പ്‌ഔട്ട് |
മികച്ച നടൻ (ലിമിറ്റഡ് സീരീസ്) | ഇവാൻ പീറ്റേഴ്‌സ് | മോൺസ്റ്റർ: ദി ജെഫ്രി ഡാമർ സ്റ്റോറി |
മികച്ച സഹനടൻ (ലിമിറ്റഡ് സീരീസ്) | പോൾ വാൾട്ടർ ഹൗസർ | ബ്ലാക്ക് ബേർഡ് |
മികച്ച സഹനടി (ലിമിറ്റഡ് സീരീസ്) | ജെന്നിഫർ കൂലിഡ്‌ജ് | ദി വൈറ്റ് ലോട്ടസ് |
മികച്ച ലിമിറ്റഡ് സീരീസ് | സിസിലി | വൈറ്റ് ലോട്ടസ് |
Last Updated : Jan 11, 2023, 10:48 AM IST