ചെന്നൈ വിമാനത്താവളത്തില്‍ 70.7 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി - സ്വർണക്കടത്ത്
ദുബായിൽ നിന്നും വന്ന യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്
![ചെന്നൈ വിമാനത്താവളത്തില്‍ 70.7 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി gold seizure chennai international airport airport gold seizure സ്വർണം പിടികൂടി സ്വർണക്കടത്ത് ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9479510-1025-9479510-1604845073102.jpg)
ചെന്നൈയിൽ വിമാനയാത്രക്കാരിൽ നിന്ന് 70.7 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി
ചെന്നൈ:ചെന്നൈ വിമാനത്താവളത്തില്‍ 70.7 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. ദുബായില്‍ നിന്ന് വന്ന യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ട് രാമനാഥപുരം സ്വദേശികളിൽ നിന്ന് പേസ്റ്റ് രൂപത്തിലും ഖര രൂപത്തിലും പാന്‍റിന്‍റെ പോക്കറ്റിൽ വച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച നാല് യാത്രക്കാരെ അറസ്റ്റ് ചെയ്തതായും കസ്റ്റംസ് അറിയിച്ചു.
Last Updated : Nov 8, 2020, 8:37 PM IST