ചെന്നൈ വിമാനത്താവളത്തിൽ നിന്ന് 42.5 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു - customs act
സ്വർണ പേസ്റ്റ് ബണ്ടിലുകളായിട്ട് മലാശയത്തിൽ ഒളിപ്പിച്ച് കൊണ്ടു വന്ന സ്വർണമാണ് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്തത്.
ചെന്നൈ: ദുബായിൽ നിന്ന് മലാശയത്തിൽ ഒളിപ്പിച്ച് ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ച 42.5 ലക്ഷം രൂപ വില വരുന്ന 816 ഗ്രാം സ്വർണം പിടിച്ചെടുത്തു. മുഹമ്മദ് ഷെയ്ക്ക്(28), റാസിക്ക് അലി ഹജാമോഹൈദീൻ (45) എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. മുഹമ്മദ് ഷെയ്ക്കിൽ നിന്ന് 412 ഗ്രാം സ്വർണവും ദുബായിൽ നിന്ന് എത്തിയ മധുര സ്വദേശി റാസിക് അലി ഹജാമോഹൈദീനിൽ നിന്ന് 531 ഗ്രാം വരുന്ന സ്വർണവുമാണ് കണ്ടെത്തിയത്. ഇരുവരും സ്വർണ്ണ പേസ്റ്റ് ബണ്ടിലുകളായി മലാശയത്തിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടു വന്നത്. മുഹമ്മദ് ഷെയ്ക്ക് നാല് സ്വർണ പേസ്റ്റ് ബണ്ടിലുകളായിട്ടും റാസിക് അലി ഹജാമോഹൈദീൻ സ്വർണ്ണ പേസ്റ്റ് ബണ്ടിലുകളായിട്ടുമാണ് സ്വർണം എത്തിച്ചത്. 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് ഇരുവരിൽ നിന്നും സ്വർണം പിടിച്ചെടുത്തത്. വിശദമായ അന്വേഷണം നടക്കുകയാണ്.