ചെന്നൈ വിമാനത്താവളത്തില്‍ രണ്ട് ദിവസങ്ങളിലായി 2.06 കോടി രൂപയുടെ സ്വര്‍ണം പിടികൂടി - ക്രൈം ന്യൂസ്
രണ്ട് യാത്രക്കാരെ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്‌തു.
![ചെന്നൈ വിമാനത്താവളത്തില്‍ രണ്ട് ദിവസങ്ങളിലായി 2.06 കോടി രൂപയുടെ സ്വര്‍ണം പിടികൂടി ചെന്നൈ വിമാനത്താവളത്തില്‍ 2.06 കോടി രൂപയുടെ സ്വര്‍ണം പിടികൂടി ചെന്നൈ വിമാനത്താവളം ചെന്നൈ Gold worth Rs 2.06 crore seized at airport Chennai airport ക്രൈം ന്യൂസ് ക്രൈം ലേറ്റസ്റ്റ് ന്യൂസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9607594-512-9607594-1605879695109.jpg)
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. രണ്ട് ദിവസങ്ങളിലായി 2.06 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് യാത്രക്കാരെ അധികൃതര്‍ അറസ്റ്റ് ചെയ്‌തു. വ്യാഴാഴ്‌ച സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി മലാശയത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. അതേസമയം ദുബായില്‍ നിന്നെത്തിയ ആറ് യാത്രക്കാരില്‍ നിന്ന് സ്വര്‍ണ ചെയിനുകളും, പ്ലേറ്റുകളും അധികൃതര്‍ കണ്ടുകെട്ടി. വെള്ളിയാഴ്‌ച വിമാനത്തിലെ സീറ്റിനടിയില്‍ പാക്കറ്റില്‍ പൊതിഞ്ഞ് സ്വര്‍ണ സംയുക്തം കടത്താന്‍ ശ്രമിച്ചതും അധികൃതര്‍ പിടിച്ചെടുത്തു.