ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 1.57 കോടി രൂപ വിലമതിക്കുന്ന 3.15 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും കസ്റ്റംസ് അധികൃതർ പറഞ്ഞു. മൂന്ന് വ്യത്യസ്‌ത സംഭവങ്ങളിലായാണ് സ്വര്‍ണം പിടികൂടിയത്. ശനിയാഴ്‌ച രാത്രി ദുബായിൽ നിന്നെത്തിയ യാത്രക്കാരന്‍റെ ചെക്ക് ഇൻ ബാഗേജിൽ നിന്ന് എൽസിഡി മോണിറ്ററുകളിൽ ഒളിപ്പിച്ച സ്വർണ ഷീറ്റുകളാണ് കസ്റ്റംസ് അധികൃതർ കണ്ടെടുത്തത്.
ചെന്നൈ വിമാനത്താവളത്തിൽ നിന്ന് 1.57 കോടി രൂപയുടെ സ്വർണം പിടികൂടി
3.15 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്
ചെന്നൈ വീമാനത്താവളത്തിൽ നിന്ന് 1.57 കോടി വിലമതിക്കുന്ന സ്വർണം പിടികൂടി
മറ്റൊരു സംഭവത്തിൽ ഗൾഫിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് ലാപ്ടോപ്പുകളിലും എൽസിഡി മോണിറ്ററുകളിലും ഒളിപ്പിച്ച നിലയിൽ സ്വർണ ഷീറ്റുകളും ഫോയിലുകളും കണ്ടെടുക്കുകയായിരുന്നു. മൂന്നാമത്തെ സംഭവത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും പ്ലാസ്റ്റിക് സഞ്ചികളിൽ ഒളിപ്പിച്ച സ്വർണം കണ്ടെടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.