ലക്‌നൗ: ലക്‌നൗവിലെ ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി ആറ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കസ്‌റ്റംസ് പിടികൂടി. 34 ലക്ഷം രൂപ വിലമതിക്കുന്ന 699.840 ഗ്രാം സ്വര്‍ണ ബിസ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. അടിവസ്‌ത്രത്തിലും ജീന്‍സിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
ലക്‌നൗ വിമാനത്താവളത്തില്‍ നിന്ന് ആറ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി - gold biscuit seized lucknow news
699.840 ഗ്രാം സ്വര്‍ണ ബിസ്ക്കറ്റുകളാണ് പിടിച്ചെടുത്തത്.
ലക്‌നൗ വിമാനത്താവളത്തില്‍ നിന്ന് ആറ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി
വ്യാഴാഴ്‌ചയാണ് സംഭവം. സൗദി അറേബ്യയിലെ റിയാദില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇരുവരുടേയും കയ്യില്‍ നിന്ന് മൂന്ന് സ്വര്‍ണ ബിസ്ക്കറ്റുകള്‍ വീതമാണ് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.