ഡാർജലിങ്ങിൽ 30 കോടി രൂപയുടെ സ്വർണം പിടികൂടി - ഡാർജലിങ്ങിൽ സ്വർണം പിടികൂടി
നാക ചെക്ക് പോസ്റ്റിൽ കഴിഞ്ഞ തിങ്കളാഴ്‌ചയാണ് 21 കിലോഗ്രാം തൂക്കം വരുന്ന 130 സ്വർണക്കട്ടകൾ പിടികൂടിയത്
കൊൽക്കത്ത:ഡാർജലിങ്ങിൽ 30 കോടി രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശശികാന്ത് സമ്പാൽ (29), അനിൽ ഗുമാഡെ (40) എന്നിവരാണ് പിടിയിലായത്. ഖരിബാരി പൊലീസ് സ്റ്റേഷന് കീഴിലുള്ള ചെക്കമാരി നാകയിൽ നിന്ന് കഴിഞ്ഞ തിങ്കളാഴ്‌ചയാണ് 21 കിലോഗ്രാം തൂക്കം വരുന്ന 130 സ്വർണക്കട്ടകൾ പിടികൂടിയത്. പ്രതികൾ നാക ചെക്ക് പോസ്റ്റിലൂടെ സ്വർണം കടത്താൻ ശ്രമിക്കുമ്പോളാണ് പിടിയിലായത്. സ്വർണം കൂടാതെ പണവും അഞ്ച് മൊബൈൽ ഫോണുകളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഐപിസി 379, 411, 413 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.